പോയതു പോയ് വരാനുള്ളത് വരും പക്ഷെ ശരിക്കും ഇതിന്റെ രണ്ടിന്റെയും ഇടയിലുള്ളതില്ലേ കാര്യം ആലോചിച്ചോക്ക് തെമ്മാടി തെന്നലായ് ചെഞ്ചില്ലം തെന്നവേ താന്തോന്നി തുമ്പിയായ് ആകാശം തൊട്ടുവോ? ചുമ്മാ കൺ ചിമ്മവേ രാവും വെയിൽ പെയ്തുവോ? ചെമ്മേയീ മണ്ണിലും താരങ്ങൾ മിന്നിയോ? ഇങ്ങനെ മസിലുപിടിക്കാതെ ഇനിയെങ്കിലും ഒന്ന് ശരിക്കും ജീവിക്ക് എന്തായാലും ഓരോസം ചത്തു പോകും (ദൂരെ, ദൂരെ തീരം തേടാം) (കൂടെ, കൂടെ കൂടും കൂട്ടാം) ഹേ, പേരറിയാ മേടകൾ കാണാവഴി തേടിയോ? അകലകലൊരു ചില്ലമേൽ ചേക്കേറിയൊ, കിളികളായ്? പലകുറി ഋതു മറന്നും തളിരിലകളിൽ നിറം തൂവിയതിൽ അലിയാം, മഴയായ് മണ്ണിൽ താണിറങ്ങാം (ദൂരെ, ദൂരെ തീരം തേടാം) (കൂടെ, കൂടെ കൂടും കൂട്ടാം) ചാ, റോണിക്ക് വിശക്കുന്നു, ല്ലേ? ഏതോ കാണാ പൂവിൻ ഗന്ധം തേടി പോവാലോ ആരും കേൾക്കാ കാടിൻ പാട്ടിൻ ഈണം മൂളാലോ നടക്കണ്ട, ഓടണം നിക്കണ്ട, പറക്കണം ഹെയ്, കൈയ്യെത്തും ചാരെ നീ കണ്ണെത്താ ദൂരെ ഞാൻ ലഹരിയായ് കൂട്ടിവയ്ക്കാം തൂവലും കോടമഞ്ഞിൻ പീലിയും നിനവുമായ് (കൂടെ, കൂടെ കൂടും കൂട്ടാം)