കണ്ണാടി കവിളത്ത് ചെഞ്ചുണ്ടിൻ മുനകൊണ്ട് മുത്തി ചുവപ്പിച്ചീടും കള്ള കുറുമ്പൻ പാടത്ത് പണിയുമ്പം മാറത്ത് കണ്ണും നട്ട് പുന്നാരം ചൊല്ലീടുന്ന കാക്ക കറുമ്പൻ അവൻ എന്റടുത്തിരിക്കുമ്പം നെഞ്ചോന്ന് പിടക്കുമ്പം ഉള്ളിനുള്ളിലൊരു ആശ പൊങ്ങണ് ഉയരണ തിര പോലെ പാടത്ത് മഴയത്ത് കാലത്ത് കാലൊത്ത് ആടി കളിക്കെന്റെ കള്ള കറുമ്പാ കൊയ്യുന്നൊരു നേരത്തായി കൊഞ്ചുന്നൊരു പെണ്ണെ നിൻ കാതിൽ ഞാൻ കൊതിയൂറുന്നൊരു കാര്യം ചൊല്ലട്ടെ? അരിവാളിൻ തുമ്പാലെൻ അരയിൽ നീ തഴുകുമ്പോൾ മുറിയാതെൻ ഉള്ളം ഞാൻ കാത്തുവച്ചില്ലേ പെണ്ണെ നിന്നെ കണ്ടെന്നുള്ളിൽ പൂക്കും കമ്മൽ പൂവിൻ തണ്ടൊടിച്ചിന്നങ്ങു തരുന്നുണ്ട് ഞാൻ കള്ളാ നീയെന്നുള്ളിൽ മലരമ്പെയ്യും കാറ്റാകുന്നെ ആരും കാണാതെൻ മനം തുടുത്തേ കണ്ണാടി കവിളത്ത് ചെഞ്ചുണ്ടിൻ മുനകൊണ്ട് മുത്തി ചുവപ്പിച്ചീടും കള്ളി കുറുമ്പി പാടത്ത് മഴയത്ത് കാലത്ത് കാലൊത്ത് ആടി കളിക്കെന്റെ കള്ള കറുമ്പാ കണ്ടേ നിന്നുള്ളിൽ പണ്ടേ എന്നെ ഞാൻ മിണ്ടാതെന്നും നിന്നെ നോക്കിയിരുന്നു ഞാൻ പെണ്ണേ നിൻ കണ്ണിൽ കണ്ടേ എന്നെ ഞാൻ നിന്നെ കാണാതൊരുനാൾ വയ്യെടി കണ്ണാളേ ചേറിൽ കാലടികൾ കൊണ്ടൊരു താളത്തിൽ ഞാൻ ആടാടുമ്പോൾ വിരലിന്റെ വിരുതുകൾ അറിയുന്നു ഞാൻ പൊന്നെ നീയെൻ പെണ്ണായി ചേരും നേരം ചേർന്ന് മയങ്ങാൻ കൂടൊന്നു കൂട്ടി നിന്നെ കാത്തിരിക്കുന്നേ കണ്ണാടി കവിളത്ത് ചെഞ്ചുണ്ടിൻ മുനകൊണ്ട് മുത്തി ചുവപ്പിച്ചീടും കള്ള കുറുമ്പൻ പാടത്ത് പണിയുമ്പം മാറത്ത് കണ്ണും നട്ട് പുന്നാരം ചൊല്ലീടുന്ന കാക്ക കറുമ്പൻ അവൻ എന്റടുത്തിരിക്കുമ്പം നെഞ്ചോന്ന് പിടക്കുമ്പം ഉള്ളിനുള്ളിലൊരു ആശ പൊങ്ങണ് ഉയരണ തിര പോലെ പാടത്ത് മഴത്ത് കാലത്ത് കാലൊത്ത് ആടി കളിക്കെന്റെ കള്ള കറുമ്പാ