Kishore Kumar Hits

Ratheesh Vega - Ammakkuruvi (From "Pattinte Palazhi") lyrics

Artist: Ratheesh Vega

album: Meera Jasmin Birthday Special Songs


അമ്മക്കുരുവി കുരുവി അമ്മിണിക്കുരുവി
അമ്മക്കുരുവി കുരുവി അമ്മിണിക്കുരുവി
പൊൻമണിക്കതിർ കൊക്കിലേന്തി
കുഞ്ഞിരിക്കും കൂടണയാൻ
അന്ജനക്കുരുവി കുരുവീ പറന്നു വായോ
അമ്മക്കുരുവി കുരുവി അമ്മിണിക്കുരുവി
അമ്മക്കുരുവി കുരുവി അമ്മിണിക്കുരുവി
നീ വരും വഴി നൊന്തു പാടും മുളങ്കാടുണ്ടോ
നീയതിന്റെ പാട്ടൊരൊണ്ണം പഠിച്ചു വായോ
നീ വരും വഴി നൊന്തു പാടും മുളങ്കാടുണ്ടോ
നീയതിന്റെ പാട്ടൊരൊണ്ണം പഠിച്ചു വായോ
നീ വരും വഴി തെന്നൽ മേയാൻ തേൻമാവുണ്ടോ
ആ ആ ...
നീ വരും വഴി തെന്നൽ മേയാൻ തേൻമാവുണ്ടോ
മാവിലൂഞ്ഞാലാടുമുണ്ണി കളികളുണ്ടോ
മഴവില്ലിന്നഴകുള്ള പൂക്കളുണ്ടോ
ഒ മഴ പെയ്താൽ തിളിർക്കുന്ന കിനാക്കളുണ്ടോ
അമ്മക്കുരുവി കുരുവി അമ്മിണിക്കുരുവി
അമ്മക്കുരുവി കുരുവി അമ്മിണിക്കുരുവി
വിണ്ണിലെപ്പൊന്നുരുളിയിൽ പാൽപ്പായസം വച്ചു
മണ്ണിലെ പൂങ്കിടാങ്ങൾക്കത് പകർന്നു വച്ചു
വിണ്ണിലെപ്പൊന്നുരുളിയിൽ പാൽപ്പായസം വച്ചു
മണ്ണിലെ പൂങ്കിടാങ്ങൾക്കത് പകർന്നു വച്ചു
കാത്തിരിക്കുമൊരമ്മയുണ്ടോ നീ വരും വഴിയിൽ
ആ...
കാത്തിരിക്കുമൊരമ്മയുണ്ടോ നീ വരും വഴിയിൽ
രാത്രി മുല്ലകൾ വാസനത്തിരി കൊളുത്തും നടയിൽ
ഇരുൾ വീണു കുളിർ മഞ്ഞ് കൂടെ വന്നു
പൂങ്കുരുവി നിൻ മണിക്കുഞ്ഞ് മയക്കമായോ
അമ്മക്കുരുവി കുരുവി അമ്മിണിക്കുരുവി
അമ്മക്കുരുവി കുരുവി അമ്മിണിക്കുരുവി

Поcмотреть все песни артиста

Other albums by the artist

Similar artists