എൻ രാമഴയിൽ ഇതൾ നനയും പനിമലരെ
നിൻ ഓർമ്മകളാൽ മയ്യെഴുതും നഗരമിതിൽ
കാണാമറയത്തു നിന്നും ഏതോ മയൂരങ്ങളാടി
ആരോരുമറിയാതെ നിൻ പൊൻപിറാവുകൾ
ഇളവെയിലായ് ഇണതിരയുകയോ?
എൻ രാമഴയിൽ ഇതൾ നനയും പനിമലരെ
നിൻ ഓർമ്മകളാൽ മയ്യെഴുതും നഗരമിതിൽ
♪
വേനൽമഴക്കൂടിനാഴങ്ങളിൽ വിരിയും കിനാപക്ഷിമൂളുന്നുവോ?
അനുരാഗിയാമെന്റെയുള്ളിൽ ഈറൻമുടിച്ചാർത്തുലഞ്ഞു
ഋതുരേഖപോലെ അറിയാതെയിന്നും
കവിളിണയിൽ ഒരു തണുവായ് വാ
എൻ രാമഴയിൽ ഇതൾ നനയും പനിമലരെ
നിൻ ഓർമ്മകളാൽ മയ്യെഴുതും നഗരമിതിൽ
♪
അജ്ഞാതമേഘങ്ങളലയുന്നുവോ
അതിരറ്റൊരാകശമൗനങ്ങളായ്
താഴ്വാരമറിയുന്ന രതിയിൽ, സിന്ദൂരമലിയുന്ന നേരം
അനുയാത്രപോലെ ഏകാകിയായി
നിഴൽമറയിൽ അകമഴയിൽ ഞാനും
എൻ രാമഴയിൽ ഇതൾ നനയും പനിമലരെ
നിൻ ഓർമ്മകളാൽ മയ്യെഴുതും നഗരമിതിൽ
Поcмотреть все песни артиста
Other albums by the artist