Kishore Kumar Hits

Deepak Dev - Vannu Pokum-Title Song lyrics

Artist: Deepak Dev

album: Bro Daddy (Original Motion Picture Soundtrack)


വന്നു പോകും മഞ്ഞും, തണുപ്പും, അന്നും തുണയ്ക്കു നീയൊരാൾ
കണ്ടു ഞാനും കണ്ണിൽ തിളങ്ങും ഉള്ളിലുള്ള കള്ളമത്രയും
തൊട്ടു നീയും എന്നിൽ മിനുങ്ങും, പട്ടുപോലെ ഉള്ളൊരിഷ്ടവും
വന്നു ചേരും കാവൽ വിളക്കായ്, കത്തി നില്ക്കുമെന്നുമെപ്പോഴും
പരുന്തുപോൽ പറന്നിടാം
പറത്തുമെങ്കിലെന്നെ എന്റെ daddy bro
മരങ്ങളായ് വളർന്നിടാം
ഇരുമ്പു കോട്ടകൾ തകർത്തു തന്നിടാം
വരില്ല ആരും തടുക്കാൻ, എതിർക്കാൻ
കൊതിച്ചു നീങ്ങണം മടിച്ചിടേണ്ട ടോ
ഇതാണ് ലോകം എനിക്കും നിനക്കും
ഇതിൽ തുടിച്ചു നീന്തുവാൻ തിടുക്കവും, ഹോയ്
O-oh-oho, ohoho-o, oho-o-o-o-o
O-oh-oho, ohoho-o, oho-o-o-o-o
O-oh-oho, ohoho-o, oho-o-o-o-o
O-oh-oho, ohoho-o, oho-o-o-o-o
ഏതു നാടും സ്വന്തം നമുക്കും, കൂട്ടിനുണ്ട് കൂടെയിങ്ങനെ
ഏതു മേടും മേയാൻ കൊതിയ്ക്കും തൊട്ടു മുട്ടി ഒട്ടി നിൽക്കുകിൽ
കാവലാകും കാണാ പുറത്തും, എന്റെ തന്നെ ഉള്ളിലുള്ളൊരാൾ
കണ്ടു നോക്കാനാരും വരട്ടെ, കൊണ്ടുപോകുവാൻ കൊടുക്കുമോ?
നുരഞ്ഞിടാം, പതഞ്ഞിടാം
നമുക്കു വേണ്ട നാളെ എന്ന മായകൾ
കളിക്കളം ജയിച്ചിടാൻ
പടയ്ക്കു മുൻപനായ് നീ വന്നു നിൽക്കുമോ?
ഇതെന്ത് ചോദ്യം, അതല്ലേ വഴക്കം
മറച്ചു വെയ്ക്കാൻ നമുക്ക് സാധ്യമോ?
കുടുക്കു വീണാലഴിച്ചും തരാനായ്
അടുത്തു തന്നെയെന്നുമുണ്ട് ഞാനൊരാൾ
O-oh-oho, ohoho-o, oho-o-o-o-o
O-oh-oho, ohoho-o, oho-o-o-o-o
O-oh-oho, ohoho-o, oho-o-o-o-o
O-oh-oho, ohoho-o, oho-o-o-o-o
O-oh-oho, ohoho-o, oho-o-o-o-o
O-oh-oho, ohoho-o, oho-o-o-o-o

Поcмотреть все песни артиста

Other albums by the artist

Similar artists