തീരത്തെന്നെ തനിച്ചാക്കി
തോണി നീ തുഴഞ്ഞു പോയി
അതിരാവിന്നേക താരം
മൂകമായ് പൊലിഞ്ഞുപോയ്
നീയോ, ഇത് നീയോ, തീയോ
നെഞ്ചിൽ കല്ലോ
ഓ, നീയോ കടലാസിൻ പൂവോ...
മുള്ളോ...
നീയോ, ഇത് നീയോ, തീയോ
നെഞ്ചിൽ കല്ലോ
ഓ, നീയോ കടലാസിൻ പൂവോ...
മുള്ളോ...
♪
പണ്ടൊരോർമ്മതൻ ബാല്യത്തിലും
ചെണ്ടുകൾ വലിച്ചെറിഞ്ഞൂ
പാതയിൽക്കൂടെ വന്നിട്ടും നീ, എന്നെ
പാതിയിൽ കൈയൊഴിഞ്ഞൂ
പാടുവാൻ തുടങ്ങുമ്പോഴെൻ മുളന്തണ്ടു നീ ഒടിച്ചെറിഞ്ഞൂ
തീരത്തെന്നെ തനിച്ചാക്കീ
♪
പണ്ടുമീയാർദ്രമാം ഓർമ്മകൾ കൊടുത്തവൻ
പൂക്കൾ പോൽ തിരിച്ചെടുത്തൂ
ഊം, ചെമ്പനീർ പൂ നീട്ടി അവളുടെ വിരലിൻ
തുമ്പിനായ് മുള്ളു ചേർത്തൂ
ഈ ഉൾപ്പടിയിലവൾ നീട്ടും
നാളവും, കെടുത്തിവെച്ചൂ
നീയോ, അത് നീയോ, തീയോ
നെഞ്ചിൽ കല്ലോ
ഓ, നീയോ കടലാസിൻ പൂവോ
മുള്ളോ...
നീയോ, ഇത് നീയോ, തീയോ
നെഞ്ചിൽ കല്ലോ
ഓ, നീയോ കടലാസിൻ പൂവോ
മുള്ളോ...
Поcмотреть все песни артиста
Other albums by the artist