Kishore Kumar Hits

Thaikkudam Bridge - Aarachar lyrics

Artist: Thaikkudam Bridge

album: Navarasam


പണ്ടു പണ്ടൊരു നാട്ടിൽ
ചെങ്കോട്ടകൾ കെട്ടി
അഞ്ചു കൊല്ലം ആയുസ്സും കൊണ്ട്
കൊറേ ഭൂതത്താന്മാരുണ്ടായി
തെക്കും വടക്കും കിഴക്കും പടിഞ്ഞാറും
മുപ്പതിയാറു മോണ്ടകൾ
ഒഴിയാതെ ചാവാതെ കൊട്ടേയിരിക്കണകൊറേ ഭൂതത്തന്മാര്
വിള തിന്നും ഭൂതത്താൻ
ഇളകാതെ വാഴുന്നേ
വലത്തിടത്തും വച്ചേ
വാറും പൂരം കാണാം അയയ്യോ
വീഴുന്നേ തൂങ്ങുന്നേ നമ്മൾ
കുരുക്കിൽ പിന്നിൽ പോത്തിൻ മുന്നേ നീ
ആരാച്ചാർ
ആരാച്ചാർ
ആരാച്ചാർ
ആരാച്ചാർ
ആരാച്ചാർ
ആരാച്ചാർ
ഇരുന്നിരുന്ന് മടുത്തപ്പോ
കൊറേ പേര് ലോകം കാണാൻ പോയി
കൊറേ പേര് സൂര്യനെ കൊളത്തിലിട്ട് മൂടി
ഇരുട്ടത്ത് ഭൂതാത്താന്റെ ചൊറിച്ചല് കണ്ടിട്ട്
വെളിച്ചത്തെ ഭൂതത്താന് കണ്ണുകടി
കുലുക്കിട്ടും പറച്ചിട്ടും ഇളകാത്ത കൊമ്പും കുത്തി ഭൂതത്തൻ വരുന്നുണ്ട് ഓടിക്കോളീ
വയലെല്ലാം കരയായെ
വഴികൾ കാരക്കാണ കടലായെ
ചുരം കേറി പോകുന്നേ
ഓണം വാങ്ങൻ കാണം അയ്യയ്യോ
ഓടുന്നേ കേറുന്നീ കൂട്ടിൽ
വേദളായി നാവും നീട്ടി നീ
ആരാച്ചാർ
ആരാച്ചാർ
ആരാച്ചാർ
ആരാച്ചാർ
ആരാച്ചാർ
ആരാച്ചാർ
ഇന്ത്യ എന്റെ രാജ്യമാണ്
എല്ലാ ഇന്ത്യക്കരും എന്റെ സഹോദരി സഹോദരൻമാരാണ്
ഞാൻഎന്റെ രാജ്യത്തെ സ്നേഹിക്കുന്നു
സമ്പൂർണ്ണവും വൈവിദ്യ പൂർണവുമായ അതിന്റെ പാരമ്പര്യത്തിൽ
ഞാൻ അഭിമാനം കൊള്ളുന്നു
ഞാൻ എന്റെ മാതാ പിതാക്കളെയും ഗുരുക്കന്മാരെയും മുതിർന്നവരെയും ബഹുമാനിയ്ക്കുന്നു
ഞാൻ എന്റെ നാട്ടുകാരുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രവർത്തിക്കും
അവരുടെ സുഖത്തിലും സന്തോഷത്തിലും പങ്ക്ചേരും
ഇത് ദൈവത്തിന്റെ സ്വന്തം നാട്
ഇത് ദൈവത്തിന്റെ സ്വന്തം നാട്
ഇത് ദൈവത്തിന്റെ സ്വന്തം നാട്
ഇവിടെ ദൈവം ആരാ?
ഈ ദൈവം ആരാ?
ആരാച്ചാർ
ആരാച്ചാർ
ആരാച്ചാർ
ജയഹേ ജയഹേ ജയഹേ
ജയ ജയ ജയ ജയഹേ
Assembli disposed
ജയ് ഹിന്ദ്

Поcмотреть все песни артиста

Other albums by the artist

Similar artists