Thaikkudam Bridge - Chathe lyrics
Artist:
Thaikkudam Bridge
album: Navarasam
"പാഞ്ഞേ മുന്നേ ആരാൻ പോണേ
തിയ്യാട്ടാം കോമരം പിന്പേ
ഞാനെ തന്നേ കണ്ടാരൻ കാവേൽ
ചേരുന്നേ കണ് നീറി കൊണ്ടേ
പൊള്ളും മുന്നേ കരിന്തിരി കണ്ടേൻ
നോവിൻ വായ്ത്താരി കേട്ടേൻ
ഉൾ കയ്യിൽ കാലൻ വായ്ക്കരി തന്നേ
ചൊല്ലുന്നേ ഞാൻ പണ്ടേ ചത്തേ...
നായും നീയും പേ നരച്ചീറും
തെണ്ടാൻ നാൾ നോക്കി തന്നേ
വേവും ചങ്കും തോലേൽ പൊള്ളുന്നീ
പുണ്ണും നീ നക്കി തിന്നേ
മന്തായ് മാറുന്നേ മാവായ് പൂഴുന്നേ
എല്ലെല്ലാം നീറി പൊടിഞ്ഞേ
പിണ്ഡമിരുത്തീട്ടു കാവീന്നൊഴിച്ചിട്ടു
നാട്ടാർ കൂവി ഞാൻ ചത്തെ...
പാഴാം പാടം കൊയ്യും കുടിയോൻ
കലികൊണ്ടേ വാളൂരി ചെന്നേ
പ്രാകായ് മുള്ളായ് ഊരാകുടുക്കായ്
പെറ്റമ്മേ നീ യും പിടഞ്ഞേ
ഈതായ് വായേൽ കാമം വെറി കൊള്ളും
നാവേ ഞാൻ കീറി കൊണ്ടേൻ
കാണാ ലോകം ഇരുമ്പഴിക്കുള്ളിൽ
കൈ വന്നേ, ഞാൻ അന്ന് കരഞ്ഞേ
കണ്ണീർ തുപ്പീട്ടു കൗപീനമെറിഞ്ഞിട്ടു
പേയായ് തുള്ളുന്നു പണ്ടേ
വെട്ടി മുറിച്ചിട്ട് കോരികുടിക്കെടാ
അണ്ടാണി കടവിൽ ഞാൻ ചത്തേ..."
Поcмотреть все песни артиста
Other albums by the artist