നിലാത്തുമ്പി നീ നിഴൽ പൂവിനേ തൊടാൻ വൈകിയോ അറിയുകില്ലയോ ഒരേ ചില്ലയിൽ ഇടം തന്നതോ മറന്നെന്തിനാ അകലെ നിന്നുവോ കനവായ് ഉരുകും പറയാ വാക്കും പകലായ് തെളിയുന്നേതോ നിമിഷം വെയിൽ വീണ വഴി നിറഞ്ഞ കഥയിലിതുവരേ കടം തന്ന തണലകന്നതറിയു മാധ്യമായ് മനം പെയ്തു മനസ്സറിഞ്ഞ മധുരമിനിയിതാ വരും നാളിൽ ഇടവിടാതെ നനയുമോർമ്മയായ് കരിമുകിൽ മൂടിയോ മറുമഴ തേടിയോ മെല്ലെ മിഴി മെല്ലേ അനുദിനവും പതിവുകളേതിലും ചെറുതരി നോവുമായ് യാരോ ഇനി യാരോ ഓ കവരുകയോ പാതിരാ വിരലിതാ തിരകളെഴുതിയൊഴുകവേ കൂടൊരാളിരുളിലായ് ഇടറി യൊടുവിലൊഴിയവേ നോവിളം നിറങ്ങളിൽ കുടഞ്ഞ നേരമായ് മൗനവും സ്വരങ്ങളും ഒരേക താളമായ് വെയിൽ വീണ വഴി നിറഞ്ഞ കഥയിലിതുവരേ കടം തന്ന തണലകന്നതറിയു മാധ്യമായ് മനം പെയ്തു മനസ്സറിഞ്ഞ മധുരമിനിയിതാ വരും നാളിൽ ഇടവിടാതെ നനയുമോർമ്മയായ് നിലാത്തുമ്പി നീ നിഴൽ പൂവിനേ തൊടാൻ വൈകിയോ അറിയുകില്ലയോ