Kishore Kumar Hits

Najim Arshad - Cholakkili lyrics

Artist: Najim Arshad

album: Cholakkili


ചോലക്കിളി പാടുന്നൊരു
നേരത്തെൻ മുന്നിൽ
ശ്രുതി ചേരുന്നൊരു പാട്ടിൻ
പുതുരാഗം പെയ്യുന്നു
ഒരു മായാവനി അഴകേകും
ഇതൾ വാടാത്തൊരു മാലയുമായി
കാട്ടാറിൻ പല്ലവി പോൽ
കേൾക്കാത്തൊരു രാഗവുമായി
വരുമോ നീയിന്നെൻ മുന്നിൽ
വസന്തമായി പൂവിൻ സുഗന്ധമായി
ചോലക്കിളി പാടുന്നൊരു
നേരത്തെൻ മുന്നിൽ
ശ്രുതി ചേരുന്നൊരു പാട്ടിൻ
പുതുരാഗം പെയ്യുന്നു

ആതിരകൾ തരും
അലസമൊരു സുഖം
ഈ മലരിൻ മണം
നുകരുമനുദിനം
ആരാരും കാണാത്ത സ്വപ്നങ്ങളായി
തേനൂറും രാഗങ്ങൾ മൂളുന്നു നാം
അനുരാഗം പെയ്യും തീരം പോലെ
ചോലക്കിളി പാടുന്നൊരു
നേരത്തെൻ മുന്നിൽ
ശ്രുതി ചേരുന്നൊരു പാട്ടിൻ
പുതുരാഗം പെയ്യുന്നു

ദൂരെ ഒരു മുകിൽ
പാലരുവി ഇതിൽ
തേടുമൊരു നേരം
പ്രണയം അനുപദം
എന്നാളും തീരാത്ത സംഗീതമായി
എൻ മോഹ പൂങ്കാവ് പൂക്കാലമായി
ചിരി തൂകും പൊന്നിൻ താരം പോലെ
ചോലക്കിളി പാടുന്നൊരു
നേരത്തെൻ മുന്നിൽ
ശ്രുതി ചേരുന്നൊരു പാട്ടിൻ
പുതുരാഗം പെയ്യുന്നു
ഒരു മായാവനി അഴകേകും
ഇതൾ വാടാത്തൊരു മാലയുമായി
കാട്ടാറിൻ പല്ലവി പോൽ
കേൾക്കാത്തൊരു രാഗവുമായി
വരുമോ നീയിന്നെൻ മുന്നിൽ
വസന്തമായി പൂവിൻ സുഗന്ധമായി
ചോലക്കിളി പാടുന്നൊരു
നേരത്തെൻ മുന്നിൽ
ശ്രുതി ചേരുന്നൊരു പാട്ടിൻ
പുതുരാഗം പെയ്യുന്നു

Поcмотреть все песни артиста

Other albums by the artist

Similar artists