ആരോമൽ താരമായി ആലോലം തെന്നലായി ആരാരേ പാറി വന്നിതെൻ കൂടെ? മിന്നാരം കണ്ണിനാൽ കിന്നാരം മൂളിയോ ഇന്നാരും കണ്ടിടാതെ നീ പെണ്ണേ? പാതിരാവിൻ പാതയാകെ നേർത്ത പാൽനിലാവ് പെയ്ത പോലെ പൂങ്കിനാവ് മെല്ലെ മെല്ലെ ചേലെഴും പീലികൾ വീശിയോ? ഊയലാടും കുഞ്ഞു പൂക്കൾ അല്ലി നീർത്തിടാൻ കൊതിച്ചുവെന്നോ മേലെ നിന്നും നോക്കി നിന്നോ അമ്പിളിത്തുമ്പിലെ തുമ്പികൾ? നീ കണ്ടവൻ അതല്ലവൻ വിടില്ലവൻ ചെരിഞ്ഞ് മറിഞ്ഞ്ത രിഞ്ഞ് ചാടി മുന്നിലെ മിന്നലായി ഈ വല്ലഭൻ ഓ, നാം തമ്മിൽ തമ്മിലിന്നു താളം തേടിടുന്നു ദൂരെ പോകും വഴിയിൽ ഈ ഉള്ളിൻ നോവും പെയ്തൊഴിഞ്ഞ കണ്ണിൽ കണ്ണുഴിഞ്ഞു നേരം താനെയൊഴുകി എന്നിൽ നീ പൊഴിഞ്ഞുവോ? എന്നിൽ നീ നിറഞ്ഞുവോ? നീയെൻ വീണയായതോ? നീയെൻ ഈണമായതോ? പൊന്നുരുക്കി മിന്നൊരുക്കി നിന്നെ നാളെ ഞാൻ താളമേളമോടെ നാടറിഞ്ഞു സ്വന്തമാക്കിടും അതുവരെ, ഇവളിതാ മതിവരാ കനവിലായ് അലിയുവാൻ ഇന്നും പാതിരാവിൽ പാതയാകെ നേർത്ത പാൽനിലാവ് പെയ്ത പോലെ പൂങ്കിനാവ് മെല്ലെ മെല്ലെ ചേലെഴും പീലികൾ വീശിയോ? ഊയലാടും കുഞ്ഞു പൂക്കൾ അല്ലി നീർത്തിടാൻ കൊതിച്ചുവെന്നോ? മേലെ നിന്നും നോക്കി നിന്നോ അമ്പിളിത്തുമ്പിലെ തുമ്പികൾ?(തുമ്പികൾ?) നീ കണ്ടവൻ(ലാല ലല്ല) അതല്ലവൻ(ലാല ലല്ല)