Kishore Kumar Hits

Sadhguru - Power to Create: Love lyrics

Artist: Sadhguru

album: Power to Create: Love


ഈശ്വരനെ തേടി ഞാൻ ന്നൂ
കടലുകൾ കടന്നു ഞാൻ തിരഞ്ഞൂ
അവിടെയുമില്ലിവിടെയുമില്ലീശ്വരൻ
വിജനമായ ഭൂവിലുമില്ലീശ്വരൻ
ഈശ്വരനെ തേടി ഞാൻ നടന്നൂ
കടലുകൾ കടന്നു ഞാൻ തിരഞ്ഞൂ
അവിടെയുമില്ലിവിടെയുമില്ലീശ്വരൻ
വിജനമായ ഭൂവിലുമില്ലീശ്വരൻ

എവിടെയാണീശ്വരൻ്റെ കാൽപ്പാടുകൾ
മണ്ണിലൊക്കെ ഞാൻ തേടി കണ്ടില്ലാ
എവിടെയാണീശ്വരൻ്റെ സുന്ദരാനനം
വിണ്ണിലൊക്കെ ഞാൻ തേടി കണ്ടില്ലാ
ഈശ്വരനെ തേടി ഞാൻ നടന്നൂ
കടലുകൾ കടന്നു ഞാൻ തിരഞ്ഞൂ
അവിടെയുമില്ലിവിടെയുമില്ലീശ്വരൻ
വിജനമായ ഭൂവിലുമില്ലീശ്വരൻ

കണ്ടില്ല കണ്ടില്ലെന്നോതിയോതീ
കാനനച്ചോല കുണുങ്ങിയോടി
കാണില്ല കാണില്ലെന്നോതിയോതീ
കിളികൾ പറന്നു പറന്നുപോയി
ഈശ്വരനെ തേടി ഞാൻ നടന്നൂ
കടലുകൾ കടന്നു ഞാൻ തിരഞ്ഞൂ
അവിടെയുമില്ലിവിടെയുമില്ലീശ്വരൻ
വിജനമായ ഭൂവിലുമില്ലീശ്വരൻ

അവസാനമെന്നിലേയ്ക്ക് ഞാൻ തിരിഞ്ഞൂ
ഹൃദയത്തിലേയ്ക്കു ഞാൻ കടന്നൂ
അവിടെയാണീശ്വരൻ്റെ വാസം
സ്നേഹമാണീശ്വരൻ്റെ രൂപം
സ്നേഹമാണീശ്വരൻ്റെ രൂപം
സ്നേഹമാണീശ്വരൻ്റെ രൂപം

Поcмотреть все песни артиста

Other albums by the artist

Similar artists