Kishore Kumar Hits

Ouseppachan - Ila Peythu Moodumi lyrics

Artist: Ouseppachan

album: Ellam Sheriyakum (Original Motion Picture Soundtrack)


ഇല പെയ്തു മൂടുമീ നാട്ടുമൺ പാതയിൽ
തണലായ് വരുന്നവൻ നീയേ
കരളിന്റെ കടലാസ് പൊതിയിലെ ചിന്തകൾ
അറിയാതെ തൊട്ടവൻ നീയേ
ഒരുമിച്ചു നാം നടക്കുന്നൊരാ നേരത്ത്
ഒരുപാട്ട് കൂട്ടിനുണ്ടായിരുന്നു
ഒരുപാട്ട് കൂട്ടിനുണ്ടായിരുന്നു
ഒരു വാക്ക് മിണ്ടാതെ മൗനമായ് എത്രയോ കവിത നാം കൈമാറിയില്ലേ
അകലെ പിറക്കും പുലർകാല സൂര്യനായ് നിറയെ കിനാവ് കണ്ടില്ലേ
നിറയെ കിനാവ് കണ്ടില്ലേ
അടരുവാനാവാതെ അടുത്തൊരീ നേരത്ത്
സമയം കൊഴിഞ്ഞു വീഴുന്നൂ
ഒരു പനീർ പൂവായ് ചുവന്നോരീ സന്ധ്യയിൽ വിട ചൊല്ലിടുന്നുവോ നമ്മൾ
ഹൃദയം ഉറക്കെ പൊടിഞ്ഞുകൊണ്ടാർക്കായ് ഇരുവഴിക്കാകുന്നു നമ്മൾ
ഇനിയെന്ന് കാണുമോ ഇനി നിന്റെ പാട്ടുകൾ ഇവളൊന്നു പാടുമോ തോഴാ
ഇനിയൊന്ന് കാണുമോ ഇനി നിന്റെ പാട്ടുകൾ ഇവളൊന്നു പാടുമോ തോഴാ

Поcмотреть все песни артиста

Other albums by the artist

Similar artists