Kishore Kumar Hits

Kalabhavan Mani - Maalliyekkal lyrics

Artist: Kalabhavan Mani

album: Hot Sulaimani

പ്രണയമേ ഞാൻ കരയുമ്പോൾ ചിരി തൂകി നീ മറയുന്നോ

വെയിലേറ്റു ഞാൻ വാടുമ്പോൾ കുളിരേറ്റു നീ വിരിയുന്നോ

ഒരു മഹാ ദുഃഖം നൽകാൻ ഞാനെന്തപരാധം ചെയ്തു

മോഹമാം കായലിൽ തോണിയിൽ നാമേറി
സ്നേഹമാം തീരങ്ങൾ തേടി നാം തുഴയായി
കാലമാം പേമാരി കാലനായ് വന്നപ്പോൾ
കോലവും മാറി നീ മറുവഞ്ചിയേറീലേ
പെണ്ണ് നീ കള്ളം ചൊന്നു, കണ്ണുനീരോളം തന്നു
കരളിലെ തേൻ നുകരാനോ കൂട്ടിനായ് ആളും വന്നു
കൂട്ടിനായ് നീയും നിന്നു
പ്രണയമേ ഞാൻ കരയുമ്പോൾ ചിരി തൂകി നീ മറയുന്നോ
പ്രണയമേ ഞാൻ കരയുമ്പോൾ ചിരി തൂകി നീ മറയുന്നോ
നിന്റെ സുഖ വീഥിയിൽ ജീവിതം നീങ്ങുമ്പോൾ
ദുഃഖമീ വേളയിൽ ഓർമ്മകൾ ഇഴയുന്നു
അന്ന് നിൻ ഹൃദയത്തിൽ ഞാനേക വിശ്വാസം
ഇന്നതില്ലാതായി തമ്മിലെ വിശ്വാസം
എന്നിലെ ആശകളെല്ലാം ഏറെ നിരാശകളാക്കി
മനസ്സിന്റെ പകലിൻ വഴികൾ മായാത്ത കൂരിരുളാക്കി
മായാത്ത കൂരിരുളാക്കി
പ്രണയമേ ഞാൻ കരയുമ്പോൾ ചിരി തൂകി നീ മറയുന്നോ
പ്രണയമേ ഞാൻ കരയുമ്പോൾ ചിരി തൂകി നീ മറയുന്നോ
വെയിലേറ്റു ഞാൻ വാടുമ്പോൾ കുളിരേറ്റു നീ വിരിയുന്നോ
വെയിലേറ്റു ഞാൻ വാടുമ്പോൾ കുളിരേറ്റു നീ വിരിയുന്നോ
ഒരു മഹാ ദുഃഖം നൽകാൻ ഞാനെന്തപരാധം ചെയ്തു
ഒരു മഹാ ദുഃഖം നൽകാൻ ഞാനെന്തപരാധം ചെയ്തു
പ്രണയമേ ഞാൻ കരയുമ്പോൾ ചിരി തൂകി നീ മറയുന്നോ
പ്രണയമേ ഞാൻ കരയുമ്പോൾ ചിരി തൂകി നീ മറയുന്നോ

Поcмотреть все песни артиста

Other albums by the artist

Similar artists