Arun Alat - Pournami lyrics
Artist:
Arun Alat
album: Pournami
ഓഹോ ഓഹോഓഹോ ഓഹോ ഓഹോ ഓഹോ ഓഹോ ഓഹോ
ഓഹോ ഓഹോ ഓ
ഓഹോ ഓഹോഓഹോ ഓഹോ ഓഹോ ഓഹോ ഓഹോ ഓഹോ
ഓഹോ ഓഹോ ഓ
പൊന്നിൻ താരമഴ ക്കുളിരായ്
എന്നിൽ പതിഞ്ഞൊരു പെണ്ണിവളോ?
കയ്യിൽ കരിവള തൻ ചിരിമലരായ്
മുന്നിൽ പതിഞ്ഞൊരു ശിലയിവളോ?
കിന്നാരം ചൊല്ലുന്ന കണ്ണാലെ എന്റെ നെഞ്ചേറി പാർത്തൊരു പെണ്ണിവളോ?
മെയ്യാകെ പൊതിയുന്ന തൂമഞ്ഞിൻ കണമായ്
ഇനി മെല്ലെ കണ്ണേ പൊന്നേ നീയും വായോ
പൗർണ്ണമി പെണ്ണേ നീയെൻ
മാറിലായ് ചേരാൻ വായോ
കണ്മണി പൂവേ പൈങ്കിളീ
നിൻ മുഖ ചേലാൽ മെല്ലെ
എന്നിലെ നിശ്വാസത്തിൻ
ആഴിയിൽ ചേർന്നേ പുൽകിടാം
പൊന്നിൻ താരമഴക്കുളിരായ്
എന്നിൽ പതിഞ്ഞൊരു പെണ്ണിവളോ?
കയ്യിൽ കരിവള തൻ ചിരിമലരായ്
മുന്നിൽ പതിഞ്ഞൊരു ശിലയിവളോ?
♪
പാരിജാത ശോഭ പോൽ
പ്രഭാമൃതം ചുരത്തിയോ
പാതി പൂത്ത പൂവുപോൽ
വാടി നിന്ന നിൻ മുഖം
പഞ്ചവർണ്ണ തഞ്ചലുമായ് വന്നവളോ?
പഞ്ചബാണനമ്പുനെയ്ത പൊൻ ശിലയോ?
ഒന്നുനിന്നു മെല്ലെ തമ്മിൽ ചേർന്നു നാം ഇരുപേർ
പൗർണ്ണമി പെണ്ണേ നീയെൻ
മാറിലായ് ചേരാൻ വായോ
കണ്മണി പൂവേ പൈങ്കിളീ
നിൻ മുഖ ചേലാൽ മെല്ലെ
എന്നിലെ നിശ്വാസത്തിൻ
ആഴിയിൽ ചേർന്നേ പുൽകിടാം
♪
പൂവണിഞ്ഞ മോഹമോ?
പൂർവ്വജന്മ ബന്ധമോ?
നിന്നെ എന്റെ മുന്നിലെ
ദേവിയാക്കി കാലവും
ആത്മരാഗ സ്പന്ദനമായ് വന്നവളേ ആരുമാരും ചൂടിടാത്ത പൊൻ മലരേ
ഇന്നും എന്നും എന്റേതാവാൻ വന്നൊരു മോഹിനിയെ
പൗർണ്ണമി പെണ്ണേ നീയെൻ
മാറിലായ് ചേരാൻ വായോ
കണ്മണി പൂവേ പൈങ്കിളീ
നിൻ മുഖ ചേലാൽ മെല്ലെ
എന്നിലെ നിശ്വാസത്തിൻ
ആഴിയിൽ ചേർന്നേ പുൽകിടാം
Поcмотреть все песни артиста
Other albums by the artist