സായന്തനം ചന്ദ്രികാ ലോലമായ്...
നാലമ്പലം നലമെഴും സ്വർഗ്ഗമായ്
മനയോല ചാർത്തീ കേളീവസന്തം
ഉണരാത്തതെന്തേ പ്രിയനേ
സായന്തനം ചന്ദ്രികാ ലോലമായ്...
വില്യാദ്രിയിൽ തുളസീദളം ചൂടാൻ വരും മേഘവും
ശാലീനയായ് പൊന്നാതിരാപ്പൂ തേടുമീ തെന്നലും
നീയൊരുങ്ങുമമരരാത്രിയിൽ
തിരുവരങ്ങിലമൃതവർഷമായ്
പനിനീർ തളിക്കുവാൻ ഇന്ദ്രദൂതുമായ് വന്നു
സായന്തനം ചന്ദ്രികാ ലോലമായ്...
ഋതുവീണതൻ കരുണാർദ്രമാം ശ്രീരാഗമേ എങ്ങു നീ
കുളിരോർമ്മയിൽ നീരാടുമെൻ പ്രിയമാധവാ എങ്ങുനീ
നിൻ പ്രസാദമധുരഭാവമെവിടെ
നിൻ വിലാസനയതരംഗമെവിടെ
എന്നുൾച്ചിരാതിൽ നീ ദീപനാളമായ് പോരൂ
സായന്തനം ചന്ദ്രികാ ലോലമായ്...
നാലമ്പലം നലമെഴും സ്വർഗ്ഗമായ്
മനയോല ചാർത്തീ കേളീവസന്തം
ഉണരാത്തതെന്തേ പ്രിയനേ
സായന്തനം ചന്ദ്രികാ ലോലമായ്
നാലമ്പലം നലമെഴും സ്വർഗ്ഗമായ്
Поcмотреть все песни артиста
Other albums by the artist