Kishore Kumar Hits

Mohanlal - Sayanthanam (Male) lyrics

Artist: Mohanlal

album: Kamaladalam (Original Motion Picture Soundtrack)


സായന്തനം ചന്ദ്രികാ ലോലമായ്.
നാലമ്പലം നലമെഴും സ്വർഗ്ഗമായ്
മനയോല ചാർത്തീ കേളീവസന്തം
ഉണരാത്തതെന്തേ പ്രിയതേ.
(സായന്തനം)
വില്വാദ്രിയിൽ തുളസീദളം ചൂടാൻ വരും മേഘമായ്
ശാലീനയായ് പൊന്നാതിരാപ്പൂതേടുമീ തെന്നലും
നീയൊരുങ്ങുമമരരാത്രിയിൽ.
തിരുവരങ്ങിലമൃതവർഷമായ്
പനിനീർതളിക്കുവാൻ ഇന്ദ്രദൂതുമായ് വന്നു.
(സായന്തനം)
ഋതുവീണതൻ കരുണാർദ്രമാം ശ്രീരാഗമേ എങ്ങുനീ
കുളിരോർമ്മയിൽ പദമാടുമെൻ പ്രിയരാധികേ എങ്ങുനീ
നിൻപ്രസാദമധുരഭാവമെവിടെ.
നിൻ വിലാസനയതരംഗമെവിടെ...
എന്നുൾച്ചിരാതിൽനീ ദീപനാളമായ് പോരൂ.
(സായന്തനം)

Поcмотреть все песни артиста

Other albums by the artist

Similar artists