Kishore Kumar Hits

Mohanlal - Aaha Manoranjini lyrics

Artist: Mohanlal

album: Butterflies


ഹേയ്... ഓ... ഹേയ്
ആഹാ മനോരഞ്ജിനീ സുരാംഗനീ സൂപ്പർ സുരസുന്ദരീ
ഹേയ്, നളചരിത കഥയിൽ ദമയന്തിയോ
കണ്വാശ്രമത്തിൻ കാവ്യ ശകുന്തളയോ
ഒമർഖയാമിൻ കവിത തുളുമ്പുന്ന മധുപാത്രമോ
അരേ, വാ വാ മനോരഞ്ജിനീ, സുരാംഗനീ സൂപ്പർ സുരസുന്ദരീ

നല്ല നാളിൻ്റെ ആശംസയേകും രാജഹംസങ്ങളേ
ശ്യാമവാനിൻ്റെ സംഗീതമേവും പുഷ്പ മൗനങ്ങളേ
ഈ കളങ്ങളിൽ വന്നു കൂടുമോ (കൂടുമോ)
ഈ ലയങ്ങളിൽ നൃത്തമാടുമോ (ആടുമോ)
ഇന്നുദിക്കുമമ്പിളിക്ക് ജന്മനാൾ
ഇന്നവൾക്ക് കൈ നിറച്ച് ചെണ്ടുകൾ
ഇന്നുദിക്കുമമ്പിളിക്ക് ജന്മനാൾ (ജന്മനാൾ)
ഇന്നവൾക്ക് കൈ നിറച്ച് ചെണ്ടുകൾ
ഹേയ്... ഓ... വാ വാ മനോരഞ്ജിനീ, സുരാംഗനീ സൂപ്പർ സുരസുന്ദരീ

പൊൻ പളുങ്കേ കിളുന്നേ നിനക്കീ പുഷ്പമേലാപ്പുകൾ
പൂങ്കുരുന്നേ വിരുന്നിൽ വിളമ്പി ചിത്ര നൈവേദ്യങ്ങൾ
ആനയിക്കുവാൻ വാദ്യമേളകൾ (മേളകൾ)
അപ്സരസ്സുകൾ നിൻ്റെ ദാസികൾ (ദാസികൾ)
തേരിറങ്ങി വന്ന രാജകന്യയോ
ദേവലോക നർത്തകിയാം മങ്കയോ
തേരിറങ്ങി വന്ന രാജകന്യയോ (ഹ ഹ ഹ ഹയ്യോ)
ദേവലോക നർത്തകിയാം മങ്കയോ
ഹേയ്... ഓ...
അരേ വാ വാ മനോരഞ്ജിനീ
സുരാംഗനീ സൂപ്പർ സുരസുന്ദരീ
നളചരിത കഥയിൽ ദമയന്തിയോ
കണ്വാശ്രമത്തിൻ കാവ്യ ശകുന്തളയോ
ഒമർഖയാമിൻ കവിത തുളുമ്പുന്ന മധുപാത്രമോ
ഓ... ഹോ ഹോ ഹോ ഹോ ഹോ
ആഹാ മനോരഞ്ജിനീ സുരാംഗനീ സൂപ്പർ സുരസുന്ദരീ

Поcмотреть все песни артиста

Other albums by the artist

Similar artists