Berny-Ignatius - Kallipoonkuyile lyrics
Artist:
Berny-Ignatius
album: Thenmavin Kombath (Original Motion Picture Soundtrack)
കള്ളിപ്പൂങ്കുയിലേ കന്നിത്തേന്മൊഴിയേ കാതില് മെല്ലെ ചൊല്ലുമോ
കാവടി കാക്ക തന് കൂട്ടില് മുട്ടയിട്ടന്നൊരു നാള്
കാനനം നീളെ നീ പാറിപ്പറന്നൊരു കള്ളം പറഞ്ഞതെന്തേ
കള്ളിപ്പൂങ്കുയിലേ കന്നിത്തേന്മൊഴിയേ കാതില് മെല്ലെ ചൊല്ലുമോ
മിന്നാര പൊന്കൂട്ടില് മിന്നുമാപ്പൊന്മുട്ട കാകന്റെയെന്നു ചൊല്ലി
നിന്നെപ്പോലെ കാറ്റുമതേറ്റു ചൊല്ലി
നേരു പറഞ്ഞിട്ടും നെഞ്ചു തുറന്നിട്ടും കൂട്ടരും കൈവെടിഞ്ഞു
പിന്നെ പാവം കൂട്ടില് തളര്ന്നിരുന്നു
ആരാരോ ദൂരത്താരാരോ
ആലിന് കൊമ്പത്തൊരോലക്കൂട്ടില് നിന്നാലോലം പുഞ്ചിരിച്ചു
കള്ളിപ്പൂങ്കുയിലേ കന്നിത്തേന്മൊഴിയേ കാതില് മെല്ലെ ചൊല്ലുമോ
ഊരാകെത്തെണ്ടുന്നോരമ്പലപ്രാവുകള് നാടാകെ പാടിയപ്പോള്
കള്ളക്കഥ കാട്ടുതീയായി പടര്ന്നു
കാകനെ സ്നേഹിച്ച കാവലം പൈങ്കിളി കഥയറിയാതെ നിന്നു
പിന്നെപ്പിന്നെ കാതരായിക്കരഞ്ഞു
ആലോലം നീലപ്പൂങ്കാവില്
നീ നിന് പുള്ളിത്തൂവല് ചിക്കി ചിഞ്ചില്ലം പുഞ്ചിരിച്ചു
കള്ളിപ്പൂങ്കുയിലേ കന്നിത്തേന്മൊഴിയേ കാതില് മെല്ലെ ചൊല്ലുമോ
കാവടി കാക്ക തന് കൂട്ടില് മുട്ടയിട്ടന്നൊരു നാള്
കാനനം നീളെ നീ പാറിപ്പറന്നൊരു കള്ളം പറഞ്ഞതെന്തേ
കള്ളിപ്പൂങ്കുയിലേ കന്നിത്തേന്മൊഴിയേ കാതില് മെല്ലെ ചൊല്ലുമോ
Поcмотреть все песни артиста
Other albums by the artist