കന്നിപ്പെണ്ണേ എൻ മുന്നിൽ സ്നേഹപ്പാടം നീയല്ലേ കാണിപ്പൊന്നായ് നീയില്ലേ പൊൻ വയലിൻ വക്കത്തെ പുന്നമടത്തീരത്തെ കാറ്റേ സ്നേഹം കൊയ്യാൻ വായോ കന്നിപ്പെണ്ണേ എൻ മുന്നിൽ സ്നേഹപ്പാടം നീയല്ലേ കാണിപ്പൊന്നായ് നീയില്ലേ പൊൻ വയലിൻ വക്കത്തെ പുന്നമടത്തീരത്തെ കാറ്റേ സ്നേഹം കൊയ്യാൻ വായോ കന്നിപ്പെണ്ണേ എൻ മുന്നിൽ തെന്നൽ കൈ തൊട്ടാൽ എന്നും മെയ്യിൽ നീ കതിരണിയും നാണം കുണുങ്ങീ നാണം മൂടും നേരം കവിളിന്മേൽ നീ മുത്തം നൽകീ മുത്തത്തിൽ മൊട്ടെല്ലാം മുത്തുകളായ് മാറുന്നേ അഴകൊഴുകും പൊന്നോണനാളിൽ പൊന്നോണം പോയാലും നിൻ മനസ്സിൽ മുറ്റത്തോ കളമെഴുതാൻ ഞാനെന്നുമില്ലേ കന്നിപ്പെണ്ണേ എൻ മുന്നിൽ സ്നേഹപ്പാടം നീയല്ലേ കാണിപ്പൊന്നായ് നീയില്ലേ പൊൻ വയലിൻ വക്കത്തെ പുന്നമടത്തീരത്തെ കാറ്റേ സ്നേഹം കൊയ്യാൻ വായോ കന്നിപെണ്ണേ എൻ മുന്നിൽ നീയോ തൂമഞ്ഞിൻ പായിൽ ചായുമ്പോൾ അകമിഴിയിൽ സൂര്യൻ വിളങ്ങീ മഞ്ഞിൽ സൂര്യൻ നീയോ പുതുമേടക്കുളിരണിയുന്നുള്ളി ൽ മേടത്തിൽ തൂമഞ്ഞ പൂങ്കുലയാലെന്നെന്നും നിറകണി നീയേകുന്നൂ കണ്ണിൽ പ്രേമത്തിൻ പൊന്നാര്യൻ നെൻ മണിയാലെന്നെന്നും നിറപറയായ് മാറുന്നു ഞാനും കന്നിപ്പെണ്ണേ എൻ മുന്നിൽ സ്നേഹപ്പാടം നീയല്ലേ കാണിപ്പൊന്നായ് നീയില്ലേ പൊൻ വയലിൻ വക്കത്തെ പുന്നമടത്തീരത്തെ കാറ്റേ സ്നേഹം കൊയ്യാൻ വായോ