മഴത്തുള്ളികൾ പൊഴിഞ്ഞീടുമി നാടൻ വഴി നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്ന നാൾ കാറ്റാലെ നിൻ ഈറൻ മുടി ചേരുന്നിതെൻ മേലാകവെ നീളുന്നൊരീ മൺപാതയിൽ തോളോടുതോൾ പോയീലയോ മഴത്തുള്ളികൾ പൊഴിഞ്ഞീടുമി നാടൻ വഴി നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്ന നാൾ ഇടറാതെ ഞാനാ കയ്യിൽ കൈ ചേർക്കവേ മയിൽപ്പീലി പാളും പോലെ നോക്കുന്നുവോ തണുക്കാതെ മെല്ലെച്ചേർക്കും നേരത്തു നീ വിറക്കുന്നു മെയ്യും മാറും വേറെന്തിനോ ആശിച്ചു ഞാൻ തൊരാത്തൊരീ പൂമാരിയിൽ മൂടട്ടെ നാം മഴത്തുള്ളികൾ പൊഴിഞ്ഞീടുമി നാടൻ വഴി നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്ന നാൾ കുടത്തുംമ്പിലൂറും നീർപ്പോൽ കണ്ണീരുമായി വിടചൊല്ലി മൂകം നീയും മാഞ്ഞീടവെ കാറൊഴിഞ്ഞ വാനിൻ ദാഹം തീർന്നീടവെ വഴിക്കോണിൽ ശോകം നിൽപ്പൂ ഞാനേകനായ് നീയെത്തുവാൻ മോഹിച്ചു ഞാൻ മഴയത്തുമായ് നാൾവന്നിടം മഴത്തുള്ളികൾ പൊഴിഞ്ഞീടുമി നാടൻ വഴി നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്ന നാൾ കാറ്റാലെ നിൻ ഈറൻ മുടി ചേരുന്നിതെൻ മേലാകവെ നീളുന്നൊരീ മൺപാതയിൽ തോളോടുതോൾ പോയീലയോ മഴത്തുള്ളികൾ പൊഴിഞ്ഞീടുമി നാടൻ വഴി നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്ന നാൾ