ഏതോ ഏതോ സ്വപ്നത്തിൽ മായാവാതിൽ കാണാ കണ്ണിൽ നാം തേടുന്നോ തമ്മിൽ തമ്മിൽ വേറൊന്നും ചൊല്ലാതോരോ ജാലങ്ങൾ മെല്ലെ നെയ്യുന്നോ ഋതുരാഗം പോൽനി എന്നിലും മധുമാസം ഞാനോ നിന്നിലും ഋതു ഭാവങ്ങൾ കൈ മാറിടും പുതുകാലം നമ്മിൽ പെയ്തുവോ ഏതോ ഏതോ സ്വപ്നത്തിൽ മായാവാതിൽ കാണാ കണ്ണിൽ നാം തേടുന്നോ വാടാതെ വാടുമ്പോൾ ഉൾകോണിൽ വിങ്ങുമ്പോൾ തോളോരം ചായും നേർ പകുതി നീ ഞാനാകും തീരങ്ങൾ നീരോളം പോലെങ്ങോ ചേലോടെ മൂടുന്നെതാണു നീ അറിയാതിരു മിഴികളിൽ ഇതാ സുഖമാർന്നൊരു ചെറു തരി കൗതുകം കിരയോടിതു വഴിയണയുമോ മനം തേടും സുഖ നിമിഷം ഋതുരാഗം പോൽനി എന്നിലും മധുമാസം ഞാനോ നിന്നിലും ഋതു ഭാവങ്ങൾ കൈ മാറിടും പുതുകാലം നമ്മിൽ പെയ്തുവോ പുൽത്തുമ്പിൽ മഞ്ഞിൻവെട്ടം വൈരങ്ങൾ ചാർത്തുംപോലെ ഉൾതുമ്പിൽ തെളിയും കണിക നീ ആളില്ലന്നേരം തോറും പേരില്ലമൗനം പോലും നിൻ രൂപം തിരയുന്നരികിലായ് ഒരു വേളനി ഇനിയറിയുമോ മനതാരിലെ മധുരിത നൊമ്പരം അലിവോടൊരു വരി പകരുമോ സ്വയം ചേരാനൊരുകഥയാ ഏതോ ഏതോ സ്വപ്നത്തിൽ മായാവാതിൽ കാണാ കണ്ണിൽ നാം തേടുന്നോ തമ്മിൽ തമ്മിൽ വേറൊന്നും ചൊല്ലാതോരോ ജാലങ്ങൾ മെല്ലെ നെയ്യുന്നോ ഋതുരാഗം പോൽനി എന്നിലും മധുമാസം ഞാനോ നിന്നിലും ഋതു ഭാവങ്ങൾ കൈ മാറിടും പുതുകാലം നമ്മിൽ പെയ്തുവോ