Kishore Kumar Hits

Yakzan Gary Pereira - Kaalavum Maari lyrics

Artist: Yakzan Gary Pereira

album: Underworld (Original Motion Picture Soundtrack)


കാലവും മാറി നേരവും മാറി
പൊരുതിടാമൊന്നായ്
ഉള്ളിൽ കനലുമായ് സാമ്രാജ്യം പടുക്കാം
കാറ്റിൻ വേഗമാകൂ
സ്വപ്നലോകം സ്വന്തമാക്കാൻ
ഒന്നായ് നമ്മൾ നിന്നാൽ
ഏതു നരകവും തകർക്കാം
തീയിൽ കുരുത്തതൊന്നും
കരിയുകില്ലാ വെയിലിൽ
ആയുധങ്ങൾ കൈയിലേന്താം
ഒരുങ്ങീടാം ജയിക്കാൻ
കഠിനമീ ചൂതാട്ടം
തുടരുന്നു ചതുരംഗം
ഒന്നായ് നെയ്ത സ്വപ്നം
ഒന്നിനാലും ചിതറുകില്ലാ

പടവുകൾ കയറീടാം
ഇനി ചുവടുകൾ
പതറാതെ തുടരാം
മനസ്സിൽ ലക്ഷ്യം മാത്രം
അതു നേടാൻ നെറിയായ് കൂടെ
പടവുകൾ കയറീടാം
ഇനി ചുവടുകൾ
പതറാതെ തുടരാം
മനസ്സിൽ ലക്ഷ്യം മാത്രം
അതു നേരായ് നെറിയായ് കൂടെ

കാലവും മാറി നേരവും മാറി
പൊരുതിടാമൊന്നായ്
ഉള്ളിൽ കനലുമായ് സാമ്രാജ്യം പടുക്കാം
കഠിനമീ ചൂതാട്ടം
തുടരുന്നു ചതുരംഗം
ഒന്നായ് നെയ്ത സ്വപ്നം
ഒന്നിനാലും ചിതറുകില്ലാ

Поcмотреть все песни артиста

Other albums by the artist

Similar artists