കണ്ണാടി വാതിൽ നീ തുറന്നുവോ? അഞ്ചാറു പൂക്കൾ നീ എറിഞ്ഞുവോ? നെഞ്ചോട് ചേർത്ത് ഞാനുണർന്നുപോയ് അരികേ നിന്നേ കണ്ടീലാ കണ്ണാടി വാതിൽ നീ തുറന്നുവോ? അഞ്ചാറു പൂക്കൾ നീ എറിഞ്ഞുവോ? നെഞ്ചോട് ചേർത്ത് ഞാനുണർന്നുപോയ് അരികേ നിന്നേ കണ്ടീലാ ഈ മഞ്ഞു കാലത്തിൽ ഏകാന്ത ദാഹത്തിൽ ആളുന്നു തീയെന്നപോൽ ഹേമന്ത രാവിന്റെ ആഴത്തിൽ നിന്നേതോ നാളങ്ങളായെന്നിൽ നീ വെണ്മുകിലേ താണിറങ്ങി വാ താഴ് വരയേ നീ പുണർന്നുവാ വെണ്മുകിലേ പൂ ചൊരിഞ്ഞു വാ തൂ മഞ്ഞുമായ് വെണ്മുകിലേ കണ്ണാടി വാതിൽ നീ തുറന്നുവോ? അരികേ നിന്നേ കണ്ടീലാ സൂചീ മുഖീ ജാലങ്ങളാൽ കൈനീട്ടു മീ വനങ്ങൾ ഏതോർമ്മയിൽ ചായുന്നിതാ ഈറൻ ലതാങ്കുരങ്ങൾ ഒരേയൊരു പൂവിൻ മൂകസ്മിതം ഒരായിരം പൂക്കൾ പെയ്യുന്നുവോ? ഒരേയൊരു കാറ്റിൻ ലോലസ്വരം ഒരായിരം ഗാനം മൂളുന്നുവോ അനുരാഗമതിലോല മൃദുമന്ത്രമായ് ഉദയാംശു ചൊരിയുന്നുവോ? വെണ്മുകിലേ താണിറങ്ങി വാ താഴ് വരയേ നീ പുണർന്നുവാ വെണ്മുകിലേ പൂ ചൊരിഞ്ഞുവാ തൂ മഞ്ഞുമായ് വെണ്മുകിലേ വെൺ പ്രാവുകൾ പാറുന്നൊരീ ആകാശ മൗനങ്ങളിൽ പൊൻ പൈനുകൾ കൈ കോർക്കുമീ ഉല്ലാസ തീരങ്ങളിൽ ഹാ വരാനൊരുങ്ങുന്ന പൂക്കാലമേ വിലോല സായാഹ്ന സൗവർണ്ണമേ മനോ മരാളങ്ങൾ നീന്തുന്നിതാ സരോവരങ്ങൾ തൻ ഓളങ്ങളിൽ പ്രണയർദ്രമൊരുഭാവ സങ്കീർത്തനം ഹൃദയത്തിൽ ഉണരുന്നുവോ? കണ്ണാടി വാതിൽ നീ തുറന്നുവോ? അഞ്ചാറു പൂക്കൾ നീ എറിഞ്ഞുവോ? നെഞ്ചോട് ചേർത്ത് ഞാനുണർന്നുപോയ് അരികേ നിന്നേ കണ്ടീലാ ഈ മഞ്ഞു കാലത്തിൽ ഏകാന്ത ദാഹത്തിൽ ആളുന്നു തീയെന്നപോൽ ഹേമന്ത രാവിന്റെ ആഴത്തിൽ നിന്നേതോ നാളങ്ങളായെന്നിൽ നീ വെണ്മുകിലേ താണിറങ്ങി വാ താഴ് വരയേ നീ പുണർന്നുവാ വെണ്മുകിലേ പൂ ചൊരിഞ്ഞുവാ തൂ മഞ്ഞുമായ് വെണ്മുകിലേ