Kishore Kumar Hits

Anil Ram - Mayunnuvo Marayunnuvo - Original lyrics

Artist: Anil Ram

album: Samaya Yatra (Original)

മായുന്നുവോ മറയുന്നുവോ
മേഘങ്ങളായി ദൂരെ അകലുന്നുവോ
മായുന്നുവോ മറയുന്നുവോ
മേഘങ്ങളായി ദൂരെ അകലുന്നുവോ
മാമ്പൂവുപോലെ മനസ്സിൽ തളിർക്കും മോഹങ്ങളെല്ലാം കൊഴിയുന്നുവോ ...കൊഴിയുന്നുവോ
മായുന്നുവോ മറയുന്നുവോ
മേഘങ്ങളായി ദൂരെ അകലുന്നുവോ
രാവിൽ നിലാവിൽ ഇലതുമ്പിലെങ്ങോ മൂകം മയങ്ങും കുളിർമഞ്ഞു തുള്ളി
രാവിൽ നിലാവിൽ ഇലതുമ്പിലെങ്ങോ മൂകം മയങ്ങും കുളിർമഞ്ഞു തുള്ളി
ഏതോ പുലർതെന്നലെത്തുന്ന നേരം
താനേ തളർന്നിറ്റു വീഴുന്നുവോ
മണ്ണിൽ മുഖം ചേർത്തു കേഴുന്നുവോ
മായുന്നുവോ മറയുന്നുവോ
മേഘങ്ങളായി ദൂരെ അകലുന്നുവോ
മാമ്പൂവുപോലെ മനസ്സിൽ തളിർക്കും മോഹങ്ങളെല്ലാം കൊഴിയുന്നുവോ ...കൊഴിയുന്നുവോ
കാറ്റിൽ കൊതുമ്പിൻകളിത്തോണിയേറി
താളം തുഴഞ്ഞേ വരും സ്വപ്നജാലം
കാറ്റിൽ കൊതുമ്പിൻകളിത്തോണിയേറി
താളം തുഴഞ്ഞേ വരും സ്വപ്നജാലം
ഇന്നീ കരയിൽ കാത്തിരിക്കുന്നൊരെന്റെ കണ്ണിൽ നിറം മങ്ങി മായുന്നുവോ
മണ്ണിൽ കനൽകാലമാകുന്നുവോ
മായുന്നുവോ മറയുന്നുവോ
മേഘങ്ങളായി ദൂരെ അകലുന്നുവോ
മാമ്പൂവുപോലെ മനസ്സിൽ തളിർക്കും മോഹങ്ങളെല്ലാം കൊഴിയുന്നുവോ ...കൊഴിയുന്നുവോ
മായുന്നുവോ മറയുന്നുവോ
മേഘങ്ങളായി ദൂരെ അകലുന്നുവോ

Поcмотреть все песни артиста

Other albums by the artist

Similar artists