Kishore Kumar Hits

Shyam Dharman - Muthe Muthe - Duet Version lyrics

Artist: Shyam Dharman

album: Kana Kanmani (Original Motion Picture Soundtrack)


നന്നാ നന്നാ, നന്നന നാ നാ... നാനന നാനാ, നാനന നാനാ

മുത്തേ മുത്തേ കിങ്ങിണിമുത്തേ
നിനക്കെന്നുമുറങ്ങീടാനൊരു ചിപ്പിയാണീയമ്മ
കാൽത്തളയിൽ കൈവളയിൽ കിലുകിലെ നീ
കളിയാടി വരുന്നേരം കാതോർത്തിരുന്നീയമ്മ
പിച്ചാ പിച്ചാ വെയ്ക്കും കണ്മണിയേ
എൻമിഴി തന്നിലെ കൃഷ്ണമണി നീയേ
പിച്ചാ പിച്ചാ വെയ്ക്കും കണ്മണിയേ
എൻമിഴി തന്നിലെ കൃഷ്ണമണി നീയേ
മുത്തേ മുത്തേ കിങ്ങിണിമുത്തേ
നിനക്കെന്നുമുറങ്ങീടാനൊരു ചിപ്പിയാണീയമ്മ

മഞ്ഞോലും പോലെ മനസ്സിൻ പുണ്യാഹം പോലേ
എന്നുയിരിൻ കുമ്പിളിലെ പുണ്യം നീയല്ലേ
മഞ്ഞോലും പോലെ മനസ്സിൻ പുണ്യാഹം പോലേ
എന്നുയിരിൻ കുമ്പിളിലെ പുണ്യം നീയല്ലേ
മാറിൽ നീയോ, ചായും നേരം
മാനിൻ കുഞ്ഞായ്, മാറും നേരം
വെള്ളി നിലാവാകുന്നേ ഞാനെന്നും
നല്ലാരോമൽ വാവേ
ചന്ദന തെന്നലിൻ ചാമരം വീശി വന്നോരോ രാവിൽ
ആലിലമഞ്ചമൊരുക്കിയിരുന്നു ഞാൻ
മുത്തേ മുത്തേ കിങ്ങിണിമുത്തേ
നിനക്കെന്നുമുറങ്ങീടാനൊരു ചിപ്പിയാണീയമ്മ
നാ ന ന നാ നാ, നാ ന ന നാ നാ
നാ ന ന നാ, ആ... ആ...

കൈവല്യമല്ലേ വിഷുവിൻ കൈനീട്ടമല്ലേ
കന്നിവെയിൽ കയ്യരുളും നാണ്യം നീയല്ലേ
കൈവല്യമല്ലേ വിഷുവിൻ കൈനീട്ടമല്ലേ
കന്നിവെയിൽ കയ്യരുളും നാണ്യം നീയല്ലേ
വിണ്ണിൽ നിന്നും, മണ്ണിൽ ചിന്നും
സമ്മാനം നീ ചേലിൻ തെല്ലേ
പൊൻ മകമോ നീ ചേരും നാളല്ലേ
എൻ ആനന്ദം നീയേ
പൂമടി തട്ടിലെ പുഞ്ചിരി ചന്തമായ്
മിന്നും പൊന്നേ
നിന്നിളംചുണ്ടിനോടൊത്തിരി കൊഞ്ചി ഞാൻ
മുത്തേ മുത്തേ കിങ്ങിണിമുത്തേ
നിനക്കെന്നുമുറങ്ങീടാനൊരു ചിപ്പിയാണീയമ്മ
കാൽത്തളയിൽ കൈവളയിൽ കിലുകിലെ നീ
കളിയാടി വരുന്നേരം കാതോർത്തിരുന്നീയമ്മ
പിച്ചാ പിച്ചാ വെയ്ക്കും കണ്മണിയേ
എൻമിഴിതന്നിലെ കൃഷ്ണമണിനീയേ
പിച്ചാ പിച്ചാ വെയ്ക്കും കണ്മണിയേ
എൻമിഴിതന്നിലെ കൃഷ്ണമണിനീയേ

Поcмотреть все песни артиста

Other albums by the artist

Similar artists