ദേവസന്ധ്യാ ഗോപുരത്തില് ചാരുചന്ദനമേടയില്. (2)
ശാന്തമീ വേളയില് സൗമ്യനാം ഗായകാ
പാടുകനീയൊരു ഗാനം
പവിഴനിലാവിന് പ്രിയഗാനം
ദേവസന്ധ്യാ ഗോപുരത്തില് ചാരുചന്ദനമേടയില്
ജനിയ്ക്കുംമുമ്പേ ഏഴുസ്വരങ്ങളും ജാതകമെഴുതിച്ചു തന്നു
മഴതന് നേര്ത്ത വിരലുകള് മണ്ണില് സ്മൃതികളില് താളംപകര്ന്നു
ഭൂമിതൻ യൗവ്വനം നീയറിയാതൊരു താമരത്തംബുരു തന്നു
ശ്രുതിചേര്ക്കുമോ.ജതി സ്വരം പാടുമോ
ശ്രുതിചേര്ക്കുമോ.ജതി സ്വരം പാടുമോ
ദേവസന്ധ്യാ ഗോപുരത്തില് ചാരുചന്ദനമേടയില്
പനിനീര്പ്പൂക്കള് പൊന്നലുക്കിടുമീ പല്ലവി പാടിയതാരോ
പാടത്തെ കിളികള് കലപിലകൂട്ടും കാകളി മൂളിയതാരോ
പാടിയഗീതം പാതിയില് നിര്ത്തി പറന്നുപോയതുമാരോ
ചെവിയോര്ക്കുമോ.നിന് സ്വരം കേള്ക്കുമോ
ചെവിയോര്ക്കുമോ.നിന് സ്വരം കേള്ക്കുമോ
ദേവസന്ധ്യാ ഗോപുരത്തില് ചാരുചന്ദനമേടയില്
ശാന്തമീ വേളയില് സൗമ്യനാം ഗായകാ
പാടുകനീയൊരു ഗാനം
പവിഴനിലാവിന് പ്രിയഗാനം
ദേവസന്ധ്യാ ഗോപുരത്തില് ചാരുചന്ദനമേടയില്
Поcмотреть все песни артиста
Other albums by the artist