വരമഞ്ഞളാടിയ രാവിൻറെ മാറിൽ
ഒരു മഞ്ഞു തുള്ളിയുറങ്ങീ
നിമി നേരമെന്തിനോ തേങ്ങി നിലാവിൻ
വിരഹമെന്നാലും മയങ്ങീ
പുലരിതൻ ചുംബന കുങ്കുമമല്ലേ
ഋതുനന്ദിനിയാക്കി
അവളേ പനിനീർ മലരാക്കീ
വരമഞ്ഞളാടിയ രാവിൻറെ മാറിൽ
ഒരു മഞ്ഞു തുള്ളി ഉറങ്ങീ
കിളിവന്നു കൊഞ്ചിയ ജാലകവാതിൽ
കളിയായ് ചാരിയതാരേ
മുടിയിഴ കോതിയ കാറ്റിൻ മൊഴിയിൽ
മധുവായ് മാറിയതാരേ
അവളുടെ മിഴിയിൽ കരിമഷിയാലെ
കനവുകളെഴുതിയതാരേ
നിനവുകളെഴുതിയതാരേ
അവളെ തരളിതയാക്കിയതാരേ
വരമഞ്ഞളാടിയ രാവിൻറെ മാറിൽ
ഒരു മഞ്ഞു തുള്ളിയുറങ്ങീ
നിമി നേരമെന്തിനോ തേങ്ങി നിലാവിൻ
വിരഹമെന്നാലും മയങ്ങീ
മിഴി പെയ്തു തോർന്നൊരു സായന്തനത്തിൽ
മഴയായ് ചാറിയതാരെ
ദല മർമ്മരം നേർത്ത ചില്ലകൾക്കുള്ളിൽ
കുയിലായ് മാറിയതാരേ
അവളുടെ കവിളിൽ തുടുവിരലാലെ
കവിതകളെഴുതിയതാരേ
മുകുളിതയാക്കിയതാരേ
അവളേ പ്രണയിനിയാക്കിയതാരെ
വരമഞ്ഞളാടിയ രാവിൻറെ മാറിൽ
ഒരു മഞ്ഞു തുള്ളിയുറങ്ങീ
നിമി നേരമെന്തിനോ തേങ്ങി നിലാവിൻ
വിരഹമെന്നാലും മയങ്ങീ
പുലരിതൻ ചുംബന കുങ്കുമമല്ലേ
ഋതുനന്ദിനിയാക്കി
അവളേ പനിനീർ മലരാക്കീ
Поcмотреть все песни артиста
Other albums by the artist