Kishore Kumar Hits

Kalyani Menon - Alliyilam Poovo lyrics

Artist: Kalyani Menon

album: Mangalam Nerunnu (Original Motion Picture Soundtrack)


അല്ലിയിളം പൂവോ ഇല്ലിമുളം തേനോ
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ
തെങ്ങിളനീരോ, തേന്മൊഴിയോ
മണ്ണിൽ വിരിഞ്ഞ നിലാവോ
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ

കല്ലലം മൂളും കാറ്റേ
പുല്ലാനി കാട്ടിലെ കാറ്റേ
കല്ലലം മൂളും കാറ്റേ
പുല്ലാനി കാട്ടിലെ കാറ്റേ
കന്നി വയൽ കാറ്റേ നീ
കൺമണിയെ ഉറക്കാൻ വാ
കന്നി വയൽ കാറ്റേ നീ
കൺമണിയെ ഉറക്കാൻ വാ
നീ ചെല്ലം ചെല്ലം, താ തെയ്യം തെയ്യം
നീ ചെല്ലം ചെല്ലം, തെയ്യം തെയ്യം
തുള്ളി തുള്ളി വാ വാ
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ
തെങ്ങിളനീരോ തേന്മൊഴിയോ
മണ്ണിൽ വിരിഞ്ഞ നിലാവോ
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ

കൈവിരൽ ഉണ്ണും നേരം
കണ്ണുകൾ ചിമ്മും നേരം
കൈവിരൽ ഉണ്ണും നേരം
കണ്ണുകൾ ചിമ്മും നേരം
കന്നി വയൽ കിളിയെ നീ
കൺമണിയെ ഉണർത്താതെ
കന്നി വയൽ കിളിയെ നീ
കൺമണിയെ ഉണർത്താതെ
നീ താലി പീലി, പൂങ്കാട്ടിനുള്ളിൽ
നീ താലി പീലി കാട്ടിനുള്ളിൽ
കൂടും തേടി പോ പോ
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ
തെങ്ങിളനീരോ തേന്മൊഴിയോ
മണ്ണിൽ വിരിഞ്ഞ നിലാവോ
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ

Поcмотреть все песни артиста

Other albums by the artist

Similar artists