Kishore Kumar Hits

Jerry Amaldev - Mele Mele Maanam - Version, 3 lyrics

Artist: Jerry Amaldev

album: No.1 Snehatheeram Bangalore North (Original Motion Picture Soundtrack)


മേലെ മേലെ മാനം, മാനം നീളെ മഞ്ഞിൻ കൂടാരം
അതിലാരോ ആരാരോ നിറദീപം ചാർത്തുന്നു
മേലെ മേലെ മാനം, മാനം നീളെ മഞ്ഞിൻ കൂടാരം
അതിലാരോ ആരാരോ നിറദീപം ചാർത്തുന്നു
വേനൽക്കിനാവിൻ്റെ ചെപ്പിൽ വീണുമയങ്ങുമെൻ മുത്തേ
നിന്നെത്തഴുകിത്തലോടാൻ നിർവൃതിയോടെ പുണരാൻ
ജന്മാന്തരത്തിൻ പുണ്യം പോലെ ഏതോ ബന്ധം പോലെ
നെഞ്ചിൽ കനക്കുന്നു മോഹം
മേലെ മേലെ മാനം, മാനം നീളെ മഞ്ഞിൻ കൂടാരം
അതിലാരോ ആരാരോ നിറദീപം ചാർത്തുന്നു
മാടി വിളിക്കുന്നു ദൂരെ, മായാത്ത സ്നേഹത്തിൻ തീരം
ആരും കൊതിയ്ക്കുന്ന തീരം, ആനന്ദപ്പാൽക്കടലോരം
കാണാതെ കാണും സ്വപ്നം കാണാൻ പോരൂ പോരൂ ചാരെ
മൂവന്തിച്ചേലോലും മുത്തേ
മേലെ മേലെ മാനം, മാനം നീളെ മഞ്ഞിൻ കൂടാരം
അതിലാരോ ആരാരോ നിറദീപം ചാർത്തുന്നു

Поcмотреть все песни артиста

Other albums by the artist

Similar artists