ചിരിമുകിലും മറന്നു പോയ്, മിഴി നിറയുന്നിതാ
കനവുകളും പറന്നു ദൂരെ വിട പറയുന്നിതാ
പുലരികൾ പൊഴിയവേ, രാവായ് മാറിയോ ദിനം
മൊഴികളാൽ മുറിയവേ, താനേ തേങ്ങിയോ മനം
നിഴലേ നീ മാത്രമൊപ്പം
ചിരിമുകിലും മറന്നു പോയ് മിഴി നിറയുന്നിതാ
കനവുകളും പറന്നു ദൂരെ വിട പറയുന്നിതാ
♪
കണ്ണാടി മുത്തായ് നെഞ്ചിൻ ചെറു ചൂടിൽ ചിറകാർന്ന പ്രാവുകൾ
മിണ്ടാതെ എങ്ങോ മുന്നിൽ ഇരുളേകി മറയുന്നതെന്തിനോ
ഒരായിരം ഓർമ്മകൾ താലോടിയോ ആർദ്രമായ്
നിരാശ മൂടുകയോ, നിലാവു കൊള്ളുകയോ
ചിരിമുകിലും മറന്നു പോയ് മിഴി നിറയുന്നിതാ
കനവുകളും പറന്നു ദൂരെ വിട പറയുന്നിതാ
♪
ആരോരുമില്ലാ വിണ്ണിൻ മണിക്കൂടിൽ മുറിവേറ്റ താരകം
തേടുന്നുവേതോ നേരിൻ തിരിനാളം അറിയാത്ത പാതയിൽ
വിമൂകമീ കണ്ണുകൾ വിതുമ്പിയോ പിന്നെയും
അലഞ്ഞു നീ തനിയെ വിലോലമീ വഴിയേ
ചിരിമുകിലും മറന്നു പോയ് മിഴി നിറയുന്നിതാ
കനവുകളും പറന്നു ദൂരെ വിട പറയുന്നിതാ
പുലരികൾ പൊഴിയവേ, രാവായ് മാറിയോ ദിനം
മൊഴികളാൽ മുറിയവേ, താനേ തേങ്ങിയോ മനം
നിഴലേ നീ മാത്രമൊപ്പം
Поcмотреть все песни артиста
Other albums by the artist