Kishore Kumar Hits

Jency - Kaalindhiyil lyrics

Artist: Jency

album: Yadavagaanam

ഓ ഓ ഓ ഓ ഓ ഓ ഓ ഓ
കാളിന്ദിയിൽ കാറ്റലയ്ക്കും ചെല്ലപ്പുലർകാലേ ഓ ഓ
ഗോപികമാർ മുങ്ങി കുളിക്കും കൈതക്കടവോരം ഓ ഓ

ചേലകളുമാടകളും ഊരി വെച്ചെല്ലാരും
ചേലകളുമാടകളും ഊരി വെച്ചെല്ലാരും
ശീത ജലവീചികളിൽ നീന്തിത്തുടിച്ചു രസിച്ചിടുന്നേ
കാളിന്ദിയിൽ കാറ്റലയ്ക്കും ചെല്ലപ്പുലർകാലേ
ഗോപികമാർ മുങ്ങി കുളിക്കും കൈതക്കടവോരം
ഓ ഓ ഓ ഓ ഓ ഓ ഓ ഓ
ശൃംഗാര കൊഞ്ചലുകൾ പോക്കണം കേടിന്റെ പല്ലവികൾ
പാടുന്നു നീർക്കിളികൾ കാമിനികൾ

നാണം കുണുങ്ങിയിളം നീരലകൾ
നാണം കുണുങ്ങിയിളം നീരലകൾ
തീരങ്ങളെ തഴുകി ഓടി ഒളിച്ചു
കളഞ്ഞല്ലോ അവ ഓളങ്ങളായി മറഞ്ഞല്ലോ
കാളിന്ദിയിൽ കാറ്റലയ്ക്കും ചെല്ലപ്പുലർകാലേ ഓ ഓ
ഗോപികമാർ മുങ്ങി കുളിക്കും കൈതക്കടവോരം ഓ ഓ
ചേലകളുമാടകളും ഊരി വെച്ചെല്ലാരും
ശീത ജലവീചികളിൽ നീന്തിത്തുടിച്ചു രസിച്ചിടുന്നേ
കാളിന്ദിയിൽ കാറ്റലയ്ക്കും ചെല്ലപ്പുലർകാലേ
ഗോപികമാർ മുങ്ങി കുളിക്കും കൈതക്കടവോരം
ഓ ഓ ഓ ഓ ഓ ഓ ഓ ഓ
പൂക്കും കടമ്പൂ മേലെ ആടകൾ വാരിയ മേഘവർണ്ണൻ
ആ രംഗമാസ്വദിച്ചു കാമുകനായ്

നാണം മറച്ചൊടുവിൽ പെൺമണികൾ
നാണം മറച്ചൊടുവിൽ പെൺമണികൾ
പീതാംബരന്റെ മുന്നിൽ ആടലോടാടയിരന്നുവല്ലോ ഗുരുവായൂപുരേശായിതെന്തു ന്യായം
കാളിന്ദിയിൽ കാറ്റലയ്ക്കും ചെല്ലപ്പുലർകാലേ ഓ ഓ
ഗോപികമാർ മുങ്ങി കുളിക്കും കൈതക്കടവോരം ഓ ഓ
കാളിന്ദിയിൽ കാറ്റലയ്ക്കും ചെല്ലപ്പുലർകാലേ ഓ ഓ
ഗോപികമാർ മുങ്ങി കുളിക്കും കൈതക്കടവോരം ഓ ഓ
ചേലകളുമാടകളും ഊരി വെച്ചെല്ലാരും
ചേലകളുമാടകളും ഊരി വെച്ചെല്ലാരും
ശീത ജലവീചികളിൽ നീന്തിത്തുടിച്ചു രസിച്ചിടുന്നേ
കാളിന്ദിയിൽ കാറ്റലയ്ക്കും ചെല്ലപ്പുലർകാലേ
ഗോപികമാർ മുങ്ങി കുളിക്കും കൈതക്കടവോരം
ഓ ഓ ഓ ഓ ഓ ഓ ഓ ഓ

Поcмотреть все песни артиста

Other albums by the artist

Similar artists