Kishore Kumar Hits

Sangeetha - Innale Njan Kanda (From "Ormakkai") lyrics

Artist: Sangeetha

album: P. Jayachandran Birthday Special Songs


ഇന്നലെ ഞാന് കണ്ട സുന്ദര സ്വപ്നമായ് നീ
ഇന്നെൻ്റെ ഹൃദയത്തില് വിരുന്നു വന്നു
ഇന്നലെ ഞാന് കണ്ട സുന്ദര സ്വപ്നമായ് നീ
ഇന്നെൻ്റെ ഹൃദയത്തില് വിരുന്നു വന്നു
ആയിരം ഉഷസ്സുകള് ഒന്നിച്ചുദിച്ച പോലെ
ആ മുഖം എന് മനസ്സില് തെളിഞ്ഞുവല്ലോ
ഇന്നലെ ഞാന് കണ്ട സുന്ദര സ്വപ്നമായ് നീ

അളകങ്ങള് ചുരുളായി അതു നിന്നഴകായി
നിനവില് കണിയായി നീ നിന്നു
അളകങ്ങള് ചുരുളായി അതു നിന്നഴകായി
നിനവില് കണിയായി നീ നിന്നു
മിഴികളില്, വിടരും കവിതയും
അതിലുണരും കനവും ഞാന് കണ്ടു
ഇന്നലെ ഞാന് കണ്ട സുന്ദര സ്വപ്നമായ് നീ

അന്നെൻ്റെ ജീവനില് പൂന്തേന് തളിച്ചു നീ
പുഞ്ചിരി പൂക്കളാല് നാണം പൊതിഞ്ഞു
അന്നെൻ്റെ ജീവനില് പൂന്തേന് തളിച്ചു നീ
പുഞ്ചിരി പൂക്കളാല് നാണം പൊതിഞ്ഞു
പിന്നെയെന് ജീവൻ്റെ രാഗവും താളവും
നിന്നെ കുറിച്ചുള്ളൊരിഷ്ടങ്ങളായ്
ഇന്നലെ ഞാന് കണ്ട സുന്ദര സ്വപ്നമായ് നീ
ഇന്നെൻ്റെ ഹൃദയത്തില് വിരുന്നു വന്നു
ആയിരം ഉഷസ്സുകള് ഒന്നിച്ചുദിച്ച പോലെ
ആ മുഖം എന് മനസ്സില് തെളിഞ്ഞുവല്ലോ
ഇന്നലെ ഞാന് കണ്ട സുന്ദര സ്വപ്നമായ് നീ

Поcмотреть все песни артиста

Other albums by the artist

Similar artists