കാമിനീ രൂപിണീ, കാമിനീ രൂപിണീ, ശീലാവതി
♪
പെണ്ണേ കണ്ണിൻ തുമ്പത്തെന്തേ
എന്തോ തേടി പോകുന്നെന്തേ
ഉള്ളം താനേ പാടുന്നെന്തേ
മെല്ലേ മെല്ലേ മൂളുന്നെന്തേ
മൃദുലമാം അധരവും, മധുകണം കരുതിയോ
ചിറകിലായ് ഉയരുമെൻ പ്രണയമാം ശലഭവും
മണിമുകിലു വരയണ മാരിവിൽ
നിറം പകരും നിനവുകളിൽ
മഴവിരലു തഴുകിയ വീണയിൽ
ഉണരുമീണം നീയേ
മുല്ലേ മുല്ലേ ഉള്ളിനുള്ളിൽ, എല്ലാമെല്ലാം നീയേ നീയേ
ദൂരേ ദൂരേ നീലാകാശം മണ്ണിൽ ചായും തീരം നീയേ
♪
മറഞ്ഞു നിന്നേ നിഴലിനതിരിലായ്
മൊഴിയാലേ നിന്നേ അറിയവേ
പറഞ്ഞതെല്ലാം നിലവിൻ ലിപികളാൽ
ഉയിരിൻ്റെ താളിൽ എഴുതി ഞാൻ
മിന്നാമിന്നി കണ്ണാളേ, മിന്നും മിന്നൽ പെണ്ണാളേ
കരളിലൊഴുകുമൊരരുവി അലയുടെ കുളിരു നീ അല്ലേ
മുല്ലേ മുല്ലേ ഉള്ളിനുള്ളിൽ എല്ലാമെല്ലാം നീയേ നീയേ
ദൂരേ ദൂരേ നീലാകാശം മണ്ണിൽ ചായും തീരം നീയേ
കാമിനീ രൂപിണീ കാമിനീ രൂപിണീ ശീലാവതി
കാമിനീ രൂപിണീ ശീലാവതി മണീ
♪
കാമിനീ
Поcмотреть все песни артиста
Other albums by the artist