ഈ നദി ഒടുങ്ങും ദൂരം ആ അലയാഴിയേ പുൽകവേ ജീവന്റെ പൂ വീണയേതേതോ മൗനം തിരഞ്ഞെന്തിനോ മോഹങ്ങൾ മൂളുന്ന രാഗങ്ങൾ മുറിയുന്നു പാതിയിൽ ഞാൻ സൂര്യനാളം നീ മഞ്ഞുമേഘം ഇനി നിൻ ഓർമയിൽ തെളിയാൻ മറുകരയിൽ നാളേക്കു നാം കോർത്തീടുവാൻ പൂ തേടി പോകുന്നു ഞാൻ കാതിൽ മെല്ലെ മൊഴി തേടും നോവുമായി ദൂരെ നിന്നും ഒരു തേങ്ങൽ കേട്ടു ഞാൻ എവിടെ. നിഴലായി കൊഴിഞ്ഞു നീ ഇവിടെ. തനിയേ തളർന്നു ഞാൻ മുറിവുകൾ അറിയണ ചിറകുമായി നിന്നെ തിരയുകയായി വെറും ഒരു ഞൊടിയിട തരിക നീ ഇന്നെന്നിൽ തുളുമ്പുന്ന പ്രണയത്തിലലിയുവാൻ നീ സൂര്യനാളം ഞാൻ മഞ്ഞുമേഘം ഇനി നിൻ...ഓർമയിൽ ഉരുകാം മറുകരയിൽ...നാളേക്കു നാം കോർത്തീടുമാ പൂ തേടി നീ പോകവെ