ഇരു മെയ്യും ഒരു മനസ്സും ഈറനാമീ രാവുകളും ഇതളിതളായി തേൻ ചൊരിയും ഈ നിലാവും പൂവുകളും തഴുകി മയങ്ങും മധുരിമയിൽ നിൻ ഹൃദയ ശലഭം ഉണരുമോ മതി വരുവോളം നുകരുമോ ഇരു മെയ്യും ഒരു മനസ്സും ഈറനാമീ രാവുകളും ഇതളിതളായി തേൻ ചൊരിയും ഈ നിലാവും പൂവുകളും ചായുറങ്ങുമ്പോൾ കാറ്റേ നിൻ്റെ താളവൃന്ദം കടം തരില്ലേ പാതിരാ മുല്ലേ നിൻ്റെ അല്ലി പാനപാത്രം തുളുമ്പുകില്ലേ പുളകങ്ങൾ പൊതിയാൻ പൂജിച്ചതല്ലേ പൂമഴയിൽ നിൻ മൂടുപടം വേനലറുതിയിൽ പെരുമഴ പെയ്താൽ പുതുമണ്ണും പുളയുകില്ലേ മുകിലിൻ്റെ അനുഭവ ജലകണമൊരുന്നാൾ മുത്തായി തീരില്ലേ മിഴിയും മിഴിയും തമ്മിൽ മൊഴി മാറ്റം ഇരു മെയ്യും ഒരു മനസ്സും ഈറനാമീ രാവുകളും ഇതളിതളായി തേൻ ചൊരിയും ഈ നിലാവും പൂവുകളും പാൽച്ചുരന്നീടും രാവേ പുള്ളി പയ്യിനെപോൽ അണയുകില്ലേ പാട്ടുറങ്ങീടും നെഞ്ചിൽ പ്രേമം പള്ളിയോടം തുഴയുകില്ലേ ഇണമാനിൻ മിഴികൾ ഈരിലക്കിളികൾ ഈ അധരത്തിൽ ചെമ്പവിഴം നീലക്കടലിൻ്റെ വിരി മാറിൽ പടരും നദി ഒരു വധുവല്ലേ പകലിൻ്റെ ഇടവഴി തണലിനും തുണയായി പാവം ഞാനില്ലേ വഴിയും നിഴലും തമ്മിൽ കുടമാറ്റം ഇരു മെയ്യും ഒരു മനസ്സും ഈറനാമീ രാവുകളും ഇതളിതളായി തേൻ ചൊരിയും ഈ നിലാവും പൂവുകളും തഴുകി മയങ്ങും മധുരിമയിൽ നിൻ ഹൃദയ ശലഭം ഉണരുമോ മതി വരുവോളം നുകരുമോ ഇരു മെയ്യും ഒരു മനസ്സും ഈറനാമീ രാവുകളും