അരവിന്ദനയനാ നിൻ അനുവാദം കൊതിച്ചൂ ഞാൻ അലയുന്ന വഴികൾ നീ അറിയുന്നില്ലേ നിനക്കായ് ഞാൻ കൊളുത്തുമെൻ അനുരാഗ മണിദീപം കിഴക്കു പൊന്നുഷസ്സായ് വന്നുദിക്കുന്നില്ലേ അരവിന്ദനയനാ നിൻ അനുവാദം കൊതിച്ചൂ ഞാൻ അലയുന്ന വഴികൾ നീ അറിയുന്നില്ലേ ♪ കുതിരുമെൻ നെടുവീർപ്പിൻ ചുമടുമായ് ഇളംതെന്നൽ ഉടയോനെ തിരഞ്ഞും കൊണ്ടലയുന്നില്ലേ എവിടെയോ മുഴങ്ങുന്നു കുഴൽവിളി അതുകേൾക്കേ വിരഹമാം അലകടൽ ഇളകുന്നില്ലേ ♪ അരവിന്ദനയനാ നിൻ അനുവാദം കൊതിച്ചൂ ഞാൻ അലയുന്ന വഴികൾ നീ അറിയുന്നില്ലേ നിനക്കായ് ഞാൻ കൊളുത്തുമെൻ അനുരാഗ മണിദീപം കിഴക്കു പൊന്നുഷസ്സായ് വന്നുദിക്കുന്നില്ലേ അരവിന്ദനയനാ നിൻ അനുവാദം കൊതിച്ചൂ ഞാൻ അലയുന്ന വഴികൾ നീ അറിയുന്നില്ലേ...