Suresh Peters - Valakilukkana (From "Kanmashi") lyrics
Artist:
Suresh Peters
album: Iru Meyyum Oru Manassum, Evergreen Film Hits by S. Ramesan Nair
ഓഹോ... ഓഹോ... ഓഹോ...
വളകിലുക്കണ കുഞ്ഞോളേ
ചിരി പൊഴിക്കണ മുത്തോളേ
വഴിയരികിലു പൂത്ത് നില്ക്കണ പൊന്നാരേ
തനിച്ചിരിക്കണ നേരത്ത് അടുത്ത് വന്നവനാരാണ്
അവനൊരിക്കല് ചൊന്ന കാരിയം എന്താണ്
വെയില് കൊള്ളണ നേരം മഴ തരുന്നവളാര്
മാറ്ററിഞ്ഞൊരു മൈനക്കെന്തിനു പൊന്ന്
ഇള മാനിനെക്കാള് നീളമുള്ള കണ്ണ്...
വളകിലുക്കണ കുഞ്ഞോളേ
ചിരി പൊഴിക്കണ മുത്തോളേ
വഴിയരികിലു പൂത്ത് നില്ക്കണ പൊന്നാരേ
തനിച്ചിരിക്കണ നേരത്ത് അടുത്ത് വന്നവനാരാണ്
അവനൊരിക്കല് ചൊന്ന കാരിയം എന്താണ്
♪
പട്ടു പട്ടു മെയ്യടി തൊട്ടു തൊട്ടു പാറടീ
മൊട്ടു മൊട്ടു പൂവടി ചൊട്ടു ചൊട്ടു തേനടീ...
ചെറു താരിളംകിളി തളിരിളം കിളി താമര കിളിയേ...
ഇനി ഞാന് നിനക്കൊരു മാലയും കൊണ്ട്
തിത്തെയ് തെയ് തക തോം
കുഴിയാന മദ്ദളം ചെണ്ട ചേങ്ങില ആലവട്ടവുമായ്
ഉന്നെ നാടറിയണ വേളി വട്ടകം
തിത്തെയ് തെയ് തക തോം
അല്ലികൊടിയേ ചെല്ലക്കുടമേ
കുറുമ്പി ചക്കര കുത്തില് കുത്തില് താ...
വളകിലുക്കണ കുഞ്ഞോളേ
ചിരി പൊഴിക്കണ മുത്തോളേ
വഴിയരികിലു പൂത്ത് നില്ക്കണ പൊന്നാരേ
തനിച്ചിരിക്കണ നേരത്ത് അടുത്ത് വന്നവനാരാണ്
അവനൊരിക്കല് ചൊന്ന കാരിയം എന്താണ്
♪
തിട്ടമിട്ടു വെയ്യടീ ചട്ടമിട്ടു ചൊല്ലടീ
കട്ടിലിക്ക് കണ്ണടി തൊട്ടിലിട്ടു പാടടീ
മാരിവില്ലിൻ്റെ കൂടൊരുക്കണ മാമഴക്കിളിയേ
കിളിവാതിലെന്തിനു ചാരിയിട്ടത്
താ തെയ് തെയ് തക തോം
കളിതാമരയുടെ ചേലെഴുമൊരു പെണ്ണിനെ കണ്ട്
തുടിമേളമിങ്ങനെ നെഞ്ചിലിങ്ങനെ
താ തെയ് തെയ് തക തോം
തുള്ളും മയിലേ പുള്ളിക്കുയിലേ
തുളുമ്പി പുഞ്ചിരി കൊഞ്ചലു നെഞ്ചിലു താ...
വളകിലുക്കണ കുഞ്ഞോളേ
ചിരി പൊഴിക്കണ മുത്തോളേ
വഴിയരികിലു പൂത്ത് നില്ക്കണ പൊന്നാരേ
തനിച്ചിരിക്കണ നേരത്ത് അടുത്ത് വന്നവനാരാണ്
അവനൊരിക്കല് ചൊന്ന കാരിയം എന്താണ്
വെയില് കൊള്ളണ നേരം മഴ തരുന്നവളാര്
മാറ്ററിഞ്ഞൊരു മൈനക്കെന്തിനു പൊന്ന്
ഇള മാനിനെക്കാള് നീളമുള്ള കണ്ണ്...
Поcмотреть все песни артиста
Other albums by the artist