Suresh Peters - Eriyunna Karalinte lyrics
Artist:
Suresh Peters
album: Punjabi House (Original Motion Picture Soundtrack)
എരിയുന്ന കരളിൻ്റെ കനലുകള് തിരയുന്ന സുഖം സുഖം എവിടേ
പൊലിയുന്നു ദീപങ്ങള് ഇരുളുന്നു തീരങ്ങള് പൊന് പ്രഭാതമെവിടേ
പിടയുന്ന മാനിൻ്റെ നൊമ്പരം കാണുമ്പോളലിയുന്ന മിഴിയെവിടേ
തണല് മരം തേടുന്ന കിളിയുടെ സങ്കടം അറിയുന്ന കൂടെവിടേ
♪
ഓര്മ്മകള് കളകളം പാടുന്ന പുഴയുടെ തീരത്തെ കുടിലില് വരാം
മാരിവില്ലഴകിനെ മടിയിലിട്ടുറക്കുന്ന മാനത്തിന് മനസു തരാം
സ്പന്ദനമറിയും സിരകളിലുതിരും ചന്ദന പുഷ്പങ്ങള്
നിദ്രയിലലിയും മിഴികളിലുണരും നിര്മ്മല സ്വപ്നങ്ങള്
നീയെന് ദാഹം ദാഹം, ജീവന് തേടും മോഹം
ആ... നീയെന് സ്നേഹം സ്നേഹം, ആരോ പാടും ഗീതം
ആഹാഹഹാ...
♪
ഇണയുടെ ഗദ്ഗദം ഇടറുന്ന കുയിലിനു കുഴല് വിളി നീ തരുമോ
കടലുകളേയും ചിമിഴിലൊതുക്കും കവിതയില് നീ വരുമോ
ഒരു വരി പാടാന് ഒരു കഥ മൂളാന് ഓര്മ്മയില് നീ മാത്രം
കുടമണിനാദമുതിര്ന്നൊരു വഴിയും തണലും നീ മാത്രം
ദേവീ, നീയെന് മോഹം, തീരാദാഹം ദാഹം, ആഹാഹാ...
ദേവീ, നീയെന് സ്നേഹം, തീരാമോഹം മോഹം, ആഹാഹഹാ...
♪
ദേവീ, നീയെന് മോഹം, തീരാദാഹം ദാഹം, ആഹാഹാ...
നീയെന് സ്നേഹം സ്നേഹം, ആരോ പാടും ഗീതം
ദേവീ, നീയെന് സ്നേഹം, തീരാമോഹം മോഹം, ആഹാഹാ...
നീയെന് ദാഹം ദാഹം, ജീവന് തേടും മോഹം
ആഹാഹഹാ... ആ...
Поcмотреть все песни артиста
Other albums by the artist