Kishore Kumar Hits

Johnson - Poonkanavin Nanayangal (From "Churam") lyrics

Artist: Johnson

album: Poonkanavin Nanayangal (From "Churam")


പൂങ്കനവിൻ നാണയങ്ങൾ കാത്തുവച്ച മൺകുടുക്ക
മെല്ലെ വന്നു നീ കവർന്നുവോ
പൂങ്കനവിൻ നാണയങ്ങൾ കാത്തുവച്ച മൺകുടുക്ക
മെല്ലെ വന്നു നീ കവർന്നുവോ
കാറ്റേ പോയൊന്നു നോക്കാമോ
ഏറുമാടക്കൂട്ടിലവൻ വേണുവൂതി കാത്തിരിപ്പുണ്ടോ
പൂങ്കനവിൻ നാണയങ്ങൾ കാത്തുവച്ച മൺകുടുക്ക
മെല്ലെ വന്നു നീ കവർന്നുവോ
പൂത്തുനിന്ന കാട്ടുപുന്ന കാറ്റിലൊന്നാടി
പൂമഴയിൽ പുഴയിളകി
പൂത്തുനിന്ന കാട്ടുപുന്ന കാറ്റിലൊന്നാടി
പൂമഴയിൽ പുഴയിളകി
വിങ്ങിനിന്നതൊന്നുമേ ചൊല്ലിയതില്ല ഞാൻ
വിങ്ങിനിന്നതൊന്നുമേ
എന്റെ പിഞ്ചുനോവുകൾ നീർമണിമുത്തുകൾ
എല്ലാമെല്ലാം നീയറിഞ്ഞുവോ
പൂങ്കനവിൻ നാണയങ്ങൾ കാത്തുവച്ച മൺകുടുക്ക
മെല്ലെ വന്നു നീ കവർന്നുവോ
നോമ്പുനോറ്റു കാത്തിരിക്കാം നീവരുവോളം
മൺ കുടിലിൽ നെയ് വിളക്കായ്
നോമ്പുനോറ്റു കാത്തിരിക്കാം നീവരുവോളം
മൺ കുടിലിൽ നെയ് വിളക്കായ്
ഞാറ്റുവേല നാളില് ഞാറിടാൻ കൂടിടാം
ഞാറ്റുവേല നാളില്
കാക്കാത്തിപ്പെണ്ണവൾ ചൊല്ലിയ കാരിയം
ഇല്ലയില്ല ഞാൻ പറയില്ല
പൂങ്കനവിൻ നാണയങ്ങൾ കാത്തുവച്ച മൺകുടുക്ക
മെല്ലെ വന്നു നീ കവർന്നുവോ
കാറ്റേ പോയൊന്നു നോക്കാമോ
ഏറുമാടക്കൂട്ടിലവൻ വേണുവൂതി കാത്തിരിപ്പുണ്ടോ
പൂങ്കനവിൻ നാണയങ്ങൾ കാത്തുവച്ച മൺകുടുക്ക
മെല്ലെ വന്നു നീ കവർന്നുവോ

Поcмотреть все песни артиста

Other albums by the artist

Similar artists