ഖൽബിലൊരൊപ്പനപാട്ടുണ്ടോ, കൈയ്യില് മുന്തിരിച്ചാറുണ്ടോ
♪

ഇസത്തിൻ്റെ ഹിക്കുമത്തിൽ അള്ളാനെ മറന്നിട്ട് തലപ്പാവ് വെച്ചോരേ
പുത്തൻ തലപ്പാവ് വെച്ചോരേ
സക്കാത്ത് നൽകാത്ത നിസ്കാരത്തയമ്പിന് പടച്ചോൻ കാണൂല്ലാ
ഞമ്മടെ പടച്ചോൻ കാണൂല്ല
ഹോയ് ഖൽബിലൊരൊപ്പനപാട്ടുണ്ടോ, കൈയ്യില് മുന്തിരിച്ചാറുണ്ടോ
♪
പെരുമേൻ്റെ പേരില് സുകിലിന് പോകാതേ
പെരുമേൻ്റെ പേരില് സുകിലിന് പോകാതെ സുഖിക്കാൻ കൊതിച്ചോരേ
മണിമാളികവെച്ച് പോറകണ്ട് നിത്യേന പെരുന്നാളുണ്ടോരേ
ഹാ പെരുമേൻ്റെ പേരില് സുകിലിന് പോകാതെ സുഖിക്കാൻ കൊതിച്ചോരേ
മണിമാളികവെച്ച് പോറകണ്ട് നിത്യേന പെരുന്നാളുണ്ടോരേ
പത്തിരി പഴം പൊരി നെയ്യ് ച്ചോറ്, അരിപ്പൊരി അവിലേസൽഗോരി
മതി മറന്നടിച്ചിട്ട് കലപിലചിലച്ചിട്ട് കൊയകൊയ നടക്കണ കോജ്ജാത്തി
നിങ്ങടെ കിന്നരിക്കസവുതട്ടം തുന്നിയ തൂശികളേതാണ്
തുന്നിയ തൂശികളേതാണ്
♪
ഖൽബിലൊരൊപ്പനപാട്ടുണ്ടോ, കൈയ്യില് മുന്തിരിച്ചാറുണ്ടോ
ഇസത്തിൻ്റെ ഹിക്കുമത്തിൽ അള്ളാനെ മറന്നിട്ട് തലപ്പാവ് വെച്ചോരേ
പുത്തൻ തലപ്പാവ് വെച്ചോരേ
സക്കാത്ത് നൽകാത്ത നിസ്കാരത്തയമ്പിന് പടച്ചോൻ കാണൂല്ലാ
ഞമ്മടെ പടച്ചോൻ കാണൂല്ല
ഹോയ് ഖൽബിലൊരൊപ്പനപാട്ടുണ്ടോ, കൈയ്യില് മുന്തിരിച്ചാറുണ്ടോ
♪
അഴുക്കുള്ള മൊകറിന്മേൽ അത്തറു പൂശിയ മരമണ്ടൻ മണവാളൻ
അടിമുടി പവനണിഞ്ഞരികത്തുകൊഞ്ചണ പുതുമൊഞ്ച് കൊതിച്ചല്ലോ
അഴുക്കുള്ള മൊകറിന്മേൽ അത്തറുപൂശിയ മരമണ്ടൻ മണവാളൻ
അടിമുടി പവനണിഞ്ഞരികത്തുകൊഞ്ചണ പുതുമൊഞ്ച് കൊതിച്ചല്ലോ
കരിമിഴിയിളകിയ നേരത്ത്, ആ പെടപെടപെടച്ചവനോടിപ്പോയ്
ചിറകടിച്ചിളകിയ കസ്തൂരിപ്പൈങ്കിളി മണിയറക്കൂട്ടീന്ന് പറന്നേപോയ്
അങ്ങനെ ഞമ്മടെ പുയ്യാപ്ലാ മുങ്ങിയ കടവുകളേതാണ്
മുങ്ങിയ കടവുകളേതാണ്
♪
ഖൽബിലൊരൊപ്പനപാട്ടുണ്ടോ, കൈയ്യില് മുന്തിരിച്ചാറുണ്ടോ
ഇസത്തിൻ്റെ ഹിക്കുമത്തിൽ അള്ളാനെ മറന്നിട്ട് തലപ്പാവ് വെച്ചോരേ
പുത്തൻ തലപ്പാവ് വെച്ചോരേ
സക്കാത്ത് നൽകാത്ത നിസ്കാരത്തയമ്പിന് പടച്ചോൻ കാണൂല്ലാ
ഞമ്മടെ പടച്ചോൻ കാണൂല്ല
ഹോയ് ഖൽബിലൊരൊപ്പനപാട്ടുണ്ടോ, കൈയ്യില് മുന്തിരിച്ചാറുണ്ടോ
ഖൽബിലൊരൊപ്പനപാട്ടുണ്ടോ, കൈയ്യില് മുന്തിരിച്ചാറുണ്ടോ
Поcмотреть все песни артиста
Other albums by the artist