സൂര്യാംശു ഓരോ വയൽപ്പൂവിലും
വൈരംപതിക്കുന്നുവോ...
♪
സൂര്യാംശു ഓരോ വയൽപ്പൂവിലും
വൈരംപതിക്കുന്നുവോ...
സീമന്ത കുങ്കുമശ്രീയണിഞ്ഞു
ചമ്പകം പൂക്കുന്നുവോ...
മണ്ണിൻ്റെ പ്രാർത്ഥനാ ലാവണ്യമായ്
വിണ്ണിൻ്റെ ആശംസയായ്...
വിണ്ണിൻ്റെ ആശംസയായ്...
സൂര്യാംശു ഓരോ വയൽപ്പൂവിലും
വൈരംപതിക്കുന്നുവോ...
♪
ഈ കാട്ടിലഞ്ഞിക്കു പൂവാടയുംകൊ-
ണ്ടീവഴി മാധവംവന്നു...
(കൂടെ ഈ വഴി മാധവം വന്നു...)
പാൽക്കതിർ പാടത്തു പാറിക്കളിയ്ക്കും
പൈങ്കിളിക്കുള്ളം കുളിർത്തു
(ഇണ പൈങ്കിളിക്കുള്ളം കുളിർത്തു)
മാമ്പൂ മണക്കും വെയിലിൽ മോഹം
മാണിക്ക കനികളായ്...
മാണിക്ക കനികളായ്...
സൂര്യാംശു ഓരോ വയൽപ്പൂവിലും
വൈരംപതിക്കുന്നുവോ...
സീമന്ത കുങ്കുമശ്രീയണിഞ്ഞു
ചമ്പകം പൂക്കുന്നുവോ...
മണ്ണിൻ്റെ പ്രാർത്ഥനാ ലാവണ്യമായ്
വിണ്ണിൻ്റെ ആശംസയായ്...
വിണ്ണിൻ്റെ ആശംസയായ്...
♪
ആതിരാക്കാറ്റിൻ്റെ ചുണ്ടിൽ മൃദുസ്മിതം
ശാലീനഭാവം രചിച്ചു...
(കാവ്യ ശാലീനഭാവം രചിച്ചു)
ഇന്നീ പകല്പക്ഷി പാടുന്ന പാട്ടിൽ
ഓരോ കിനാവും തളിർത്തു
(ഉള്ളിൽ ഓരോ കിനാവും തളിർത്തു)
സോപാനദീപം തെളിയുന്ന ദിക്കിൽ
സൗഭാഗ്യ താരോദയം...
സൗഭാഗ്യ താരോദയം...
സൂര്യാംശു ഓരോ വയൽപ്പൂവിലും
വൈരംപതിക്കുന്നുവോ...
സീമന്ത കുങ്കുമശ്രീയണിഞ്ഞു
ചമ്പകം പൂക്കുന്നുവോ...
മണ്ണിൻ്റെ പ്രാർത്ഥനാ ലാവണ്യമായ്
വിണ്ണിൻ്റെ ആശംസയായ്...
വിണ്ണിൻ്റെ ആശംസയായ്...
സൂര്യാംശു ഓരോ വയൽപ്പൂവിലും
വൈരംപതിക്കുന്നുവോ...
Поcмотреть все песни артиста
Other albums by the artist