S. P. Venkatesh - Neeyurangiyo Nilave (Female) lyrics
Artist:
S. P. Venkatesh
album: Hitler (Original Motion Picture Soundtrack)
നീയുറങ്ങിയോ നിലാവേ മഴനിലാവേ
പെയ്തിറങ്ങി വാ തുളുമ്പും മിഴി തലോടാൻ
ഒരു താരാട്ടിൻ തണലായ് മാറാം
നറു വെൺ തൂവൽ തളിരാൽ മൂടാം
ഇടനെഞ്ചിൽ കൂട്ടും കാണാകൂട്ടിൽ
ഇടറും കിളിയുറങ്ങ്
നീയുറങ്ങിയോ നിലാവേ മഴനിലാവേ
മനസ്സിനുള്ളിലെങ്ങോ മിന്നിത്തെന്നും
മയില്പ്പിലി പൂ വാടിയോ
തണലിലിളവേൽക്കും ഉള്ളിനുള്ളിൽ
ചെറു മുള്ളുകൾ കൊണ്ടുവോ
നീ വിതുമ്പിയെന്നാൽ പിടയുന്നതെന്റെ കരളല്ലയോ
ഓളക്കാറ്റായ് തഴുകിടാം
ഓമല്പ്പാട്ടായ് ഒഴുകിടാം
ഉരുകാതുതിരാതുറങ്ങാൻ മലർ മകളേ വായോ
നീയുറങ്ങിയോ നിലാവേ മഴനിലാവേ
പെയ്തിറങ്ങി വാ തുളുമ്പും മിഴി തലോടാൻ
കുരുന്നു ചിറകോടെ കൊഞ്ചിക്കൊണ്ടും
കുളിർ മഞ്ഞു നീർത്തുമ്പികൾ ഓ
അരിയ തിരിനാളം ദൂരെക്കണ്ടാൽ
പുതു പൂവു പോൽ പുൽകുമോ
വേനലാണു ദൂരെ വെറുതെ
പറന്നു മറയല്ലെ നീ
വാടിപ്പോകും കനവുകൾ
നീറിപൊള്ളും ചിറകുകൾ
മനസ്സിൻ മടിയിൽ മയങ്ങാൻ കിളിമകളേ വായോ
നീയുറങ്ങിയോ നിലാവേ മഴനിലാവേ
പെയ്തിറങ്ങി വാ തുളുമ്പും മിഴി തലോടാൻ
ഒരു താരാട്ടിൻ തണലായ് മാറാം
നറു വെൺ തൂവൽ തളിരാൽ മൂടാം
ഇടനെഞ്ചിൽ കൂട്ടും കാണാകൂട്ടിൽ
ഇടറും കിളിയുറങ്ങ്
നീയുറങ്ങിയോ നിലാവേ മഴനിലാവേ
ഉം ഉം ഉം ഉം ഉം
Поcмотреть все песни артиста
Other albums by the artist