Kishore Kumar Hits

Sajeer Koppam - Neeyillaathe lyrics

Artist: Sajeer Koppam

album: Sajeer Koppam Hits


നീയില്ലാതെ
നിൻ നിഴലില്ലാതെ
ഈ നെഞ്ചിൻ ചിറയിൽ
മഴ ചാറുമോ
നീയില്ലാതെ
നിൻ സ്മൃതിയില്ലാതെ
മനസ്സിൻ തമ്പുരുവിൽ
ശ്രുതി ചേരുമോ
നിലാവ് പോലെ പെയ്ത നീ
നിലാന്ത നോവ്വ് നൽകിയോ
നിഗൂഢമീ ഇടങ്ങളിൽ
നിരാശ നീ അതെന്തിനോ
പതിയെ ഉൾപ്പൂവിലായ്
ആഴ്ന്നു പോയി നീ ഒരാൾ
കാത്തു കാത്തു
രാത്രി മുല്ലയായ് വിരിഞ്ഞ നാൾ
മിഴിയിൽ തിരി താഴ്ത്തി നീ
സ്നേഹ ദീപ സ്വാന്തനം
നോക്കി നോക്കി
വേരുണങ്ങി രാകിനാവുകൾ
ആ മിഴിയിലേ
തേൻ തുള്ളിയാവാൻ
രാകനവിലെ
തൂ മിന്നലാവാൻ
തനിയെ നീ യാത്രയായ്
താഴ്ത്തും മൺചിരാതുമായി
നേർത്തു നേർത്തു
നൂലുപോൽ മെലിഞൊരാശകൾ
അകലെയാകാശവും
ശോക മുഖ ഭാവമായ്
തോർന്നു തോർന്നു
നിന്നെ ഓർത്തു നിന്ന കണ്ണുകൾ
നീ മറവിയായ്
തീരുന്നയാമം
ഞാൻ തിരയവേ
തൂകുന്നു ശോകം
നീയില്ലാതെ
നിൻ നിഴലില്ലാതെ
ഈ നെഞ്ചിൻ ചിറയിൽ
മഴ ചാറുമോ
നീയില്ലാതെ
നിൻ സ്മൃതിയില്ലാതെ
മനസ്സിൻ തമ്പുരുവിൽ
ശ്രുതി ചേരുമോ
നിലാവ് പോലെ പെയ്ത നീ
നിലാന്ത നോവ്വ് നൽകിയോ
നിഗൂഢമീ ഇടങ്ങളിൽ
നിരാശ നീ അതെന്തിനോ

Поcмотреть все песни артиста

Other albums by the artist

Similar artists