Kishore Kumar Hits

Sajeer Koppam - Ninavake lyrics

Artist: Sajeer Koppam

album: Sajeer Koppam Hits


നിനവാകെ നിറയുന്നേ നിന്നാർദ്ര സംഗീതം
നിഴലായെൻ നിറവാകൂ നീ എന്നിൽ അഴകോടെ
നെഞ്ചോടു ചേരും പൊന്നാമ്പൽ അല്ലെ
നെഞ്ചോരമാകെ പൂക്കാലമല്ലേ
ചുണ്ടോടു ചേരൂ ചെന്താമരേ നീ
ചന്ദമായ് മാറാൻ ചന്ദ്രോദയത്തിൽ
കടലായ് ഇളകും ഒരു തീരാ നോവാണേ
കനവിൽ അലയും കടലോര കാറ്റാണേ
ഇരവിൽ തെളിയും ആകാശ പൊട്ടാണേ
പ്രണയം ചൊരിയും ആരോമൽ തുണയെ നീ
നിനവാകെ നിറയുന്നേ നിന്നാർദ്ര സംഗീതം
നിഴലായെൻ നിറവാകൂ നീ എന്നിൽ അഴകോടെ
നിന്നോർമതൻ ചില്ലോളമായ്
എന്നുള്ളിലെ പൊൻമാനസം
മിന്നാരമായ് മിന്നുന്നൊരീ
എൻ ചേതന, ചില്ലോർമകൾ
കണ്ണിൽ ഒരു മിന്നൽ പൊൻ കസവു പോലെ
വിണ്ണിൽ ഒരു തിങ്കൾ തുണ്ടാണു നീ
കണ്ണിൽ ഒരു മിന്നൽ പൊൻ കസവു പോലെ
വിണ്ണിൽ ഒരു തിങ്കൾ തുണ്ടാണു നീ
നിനവാകെ നിറയുന്നേ നിന്നാർദ്ര സംഗീതം
നിഴലായെൻ നിറവാകൂ, നീ എന്നിൽ അഴകോടെ
മഴമേഘമേ മറയാതെ നീ
മനതാരിലെ മുകിലായിടൂ
തണുവേകുവാൻ ഹിമമായിടാം
നനവാർന്നൊരീ ഇതളായിടൂ
ചിമ്മുമൊരു റാന്തൽ ചെമ്മിഴിയിൽ എന്നും
ചെന്തളിര് പോലെ തെളിയുന്നു നീ
ചിമ്മുമൊരു റാന്തൽ ചെമ്മിഴിയിൽ എന്നും
ചെന്തളിര് പോലെ തെളിയുന്നു നീ
നിനവാകെ നിറയുന്നേ നിന്നാർദ്ര സംഗീതം
നിഴലായെൻ നിറവാകൂ, നീ എന്നിൽ അഴകോടെ

Поcмотреть все песни артиста

Other albums by the artist

Similar artists