Kishore Kumar Hits

Sajeer Koppam - Melle En Kannadi Chillormmayil lyrics

Artist: Sajeer Koppam

album: Neeyen Kithab


മെല്ലെയെൻ കണ്ണാടിച്ചില്ലോർമ്മയിൽ
ശ്രുതിരാഗത്തിൽ നടമാടും പൊൻ തിങ്കളേ
മുല്ലേ മഴവില്ലേ ചൊല്ലൂ മൂവന്തിയിൽ
മഴയായ് എന്നിൽ തോരാതെ
മൊഴിയാകുമോ
അകതാരിലുണ്ട് നീ
അനുരാഗലോലയായ്
അലിവോടെയെന്റെ
ആദ്യഗാനതാളമാകു നീ
ഋതുരാഗമാടുനീ
ഋതുവേഗമായിടാം
മനം വേദിയാണു നിൻ പദങ്ങൾ നൃത്തമാകുവാൻ
മുല്ലേ മഴവില്ലേ ചൊല്ലൂ മൂവന്തിയിൽ
മഴയായ് എന്നിൽ തോരാതെ മൊഴിയാകുമോ
അനുപല്ലവിയൊഴുകുംപോൽ
അകമെരിയും പ്രണയംപോൽ
അതിലോലം ഹൃദയത്തിൽ പതിഞ്ഞുപോയ് നീ
ഇതളുകളിൽ ചൊടി ചേർക്കും മിഴിവാർന്നൊരു ശലഭം പോൽ
അകലാതെൻ അരികത്തായ് ചേർന്നു നിൽക്കു നീ
ഒരു രാവിൻ വിരിമാറിൽ
പനിമതിയായ് മാറും പോൽ
പിരിയാതെൻ ഉയിരെ നിന്നെ
കാത്തീടും ഞാൻ
മെല്ലെയെൻ കണ്ണാടിച്ചില്ലോർമ്മയിൽ
ശ്രുതിരാഗത്തിൽ നടമാടും പൊൻ തിങ്കളേ
മുല്ലേ മഴവില്ലേ ചൊല്ലൂ മൂവന്തിയിൽ
മഴയായ് എന്നിൽ തോരാതെ
മൊഴിയാകുമോ
അകതാരിലുണ്ട് നീ
അനുരാഗലോലയായ്
അലിവോടെയെന്റെ
ആദ്യഗാനതാളമാകു നീ
ഋതുരാഗമാടുനീ
ഋതുവേഗമായിടാം
മനം വേദിയാണു നിൻ പദങ്ങൾ നൃത്തമാകുവാൻ

Поcмотреть все песни артиста

Other albums by the artist

Similar artists