Kishore Kumar Hits

Sajeer Koppam - Kattu Vannu lyrics

Artist: Sajeer Koppam

album: Kattu Vannu


കാറ്റു വന്നു പെണ്ണെ
കാറ്റു വന്നു നിന്റെ
കാച്ചെണ്ണ തൻ മണം കൂട്ടു വന്നു
ഓർമ വന്നു പാടോം
പുൽവരമ്പും പിന്നെ
പിച്ചകപൂമൊട്ടും നിൻ ചിരിയും
പോയകാലങ്ങൾ തൻ മൺ ചുവരിൽ
മാഞ്ഞു പോകാത്തൊരു ചിത്രമല്ലേ
പ്രാണനിൽ ഞാൻ നിന്നെ ചേർത്തതല്ലേ
പിന്നെ വേറിട്ടു വേർപെട്ടു പോയതല്ലേ

ജാലകത്തിൻ ചാരമെല്ലേ
പൊൻപുലരി പൂവ് പോലെ
ഞാൻ ഉണർന്നെ നോക്കും മുൻപേ
നീ മറഞ്ഞു, ഓർമയില്ലേ
രാകിനാവിൽ ഞാൻ കണ്ടതെല്ലാം
ഒന്നു ചൊല്ലാനായ് ഉള്ളുലഞ്ഞേ
ഒന്നു ചൊല്ലനായ് ഉള്ളുലഞ്ഞേ
കാറ്റു വന്നു പെണ്ണെ
കാറ്റു വന്നു നിന്റെ
കാച്ചെണ്ണ തൻ മണം കൂട്ടു വന്നു
ഓർമ വന്നു പാടോം
പുൽവരമ്പും പിന്നെ
പിച്ചകപൂമൊട്ടും നിൻ ചിരിയും
പോയകാലങ്ങൾ തൻ മൺ ചുവരിൽ
മാഞ്ഞു പോകാത്തൊരു ചിത്രമല്ലേ
പ്രാണനിൽ ഞാൻ നിന്നെ ചേർത്തതല്ലേ
പിന്നെ വേറിട്ടു വേർപെട്ടു പോയതല്ലേ

Поcмотреть все песни артиста

Other albums by the artist

Similar artists