Kishore Kumar Hits

The Non Violinist Project - Vaarkadal lyrics

Artist: The Non Violinist Project

album: Vaarkadal


വാർക്കടൽ മാനം നെറുകിൽ
നീർക്കണം വിണ്ണിൻ മടിയിൽ
വാനിൽ ഏകാംബരം
തീർക്കും നിൻ ബാല്യം അഴകിൽ
താരം പെയ്തിടുന്നു
ദൂരെ ഉണരുന്ന ഈറൻ അണിയുന്ന
സൂര്യൻ ഇയരുന്ന സാരകം
പൂവിൽ അലിയുന്നു ഭൂമി നുകരുന്നു
ആർദ്രം അറിയുന്നു നിറവിലീ മധുരം
പൊഴിയും രാവിൽ മധുരം, മധുരം

പൊൻ കിനാവുകൾ നെയ്യും
നീര ശാഖികൾ
മാറിലായിരം തളിരിടും
രാഗമാമാരി അഴഗണിയും
വാനിൽ ഏകാംബരം
തീർക്കും നിൻ ചാരുവദനം
നിറമേറും പ്രഭ ചേരും
സുഗമേറും മിഴിയിൽ
വരദാനം കൃപ പോലെ
അവൾ എന്നിൽ നീരാടിടുന്നു
ദൂരെ ഉണരുന്ന ഈറൻ അണിയുന്ന
സൂര്യൻ ഇയരുന്ന സാരകം
പൂവിൽ അലിയുന്നു ഭൂമി നുകരുന്നു
ആർദ്രം അറിയുന്നു നിറവിലീ
മധുരം പൊഴിയുമീ മധുരം
മധുരം പാരിൽ നിറയും

നിറമേറും പ്രഭ ചേരും
സുഗമേറും മിഴിയിൽ
വരദാനം കൃപ പോലെ
അവളൊഴുകുന്നു എൻ പൊൻ-
പുലരൊളി മനമതിൽ

ദൂരെ ഉണരുന്ന ഈറൻ അണിയുന്ന
സൂര്യൻ ഇയരുന്ന സാരകം
പൂവിൽ അലിയുന്നു ഭൂമി നുകരുന്നു
ആർദ്രം അറിയുന്നു നിറവിലീ മധുരം

Поcмотреть все песни артиста

Other albums by the artist

Similar artists