Kishore Kumar Hits

Balabhaskar - Urangan Nee (From "Aadyamai") lyrics

Artist: Balabhaskar

album: Hits of Balabhaskar


ഉറങ്ങാൻ നീയെനിക്കരികിൽ വേണം
ഉണരുമ്പോൾ എൻ കണിയാകേണം
ഉണർന്നാൽ പിന്നെനിക്കുണർവേകുവാൻ
ഒരു ചുംബനത്തിൻ മധുരം വേണം
ഉറങ്ങാൻ നീയെനിക്കരികിൽ വേണം
ഉണരുമ്പോൾ എൻ കണിയാകേണം

പുഞ്ചിരിയഴകായ് ചുണ്ടിൽ വേണം
പിണങ്ങാതെ കേൾക്കാൻ ക്ഷമ വേണം
പുഞ്ചിരിയഴകായ് ചുണ്ടിൽ വേണം
പിണങ്ങാതെ കേൾക്കാൻ ക്ഷമ വേണം
പരിഭവിച്ചാലുമെൻ അരികിലെത്തി
പതിവുകൾ തെറ്റാതെ നോക്കിടണം
പതിവുകൾ തെറ്റാതെ നോക്കിടണം
ഉറങ്ങാൻ നീയെനിക്കരികിൽ വേണം
ഉണരുമ്പോൾ എൻ കണിയാകേണം

സന്ധ്യാദീപം കൊളുത്തേണം
സർവ്വേശ്വരിയായ് വിളങ്ങേണം
സന്ധ്യാദീപം കൊളുത്തേണം
സർവ്വേശ്വരിയായ് വിളങ്ങേണം
കനിവോടെ ദൈവം കാത്തു രക്ഷിക്കാൻ
കണ്ണീരോടെന്നും പ്രാർഥിക്കണം
കണ്ണീരോടെന്നും പ്രാർഥിക്കണം
ഉറങ്ങാൻ നീയെനിക്കരികിൽ വേണം
ഉണരുമ്പോൾ എൻ കണിയാകേണം
ഉണർന്നാൽ പിന്നെനിക്കുണർവേകുവാൻ
ഒരു ചുംബനത്തിൻ മധുരം വേണം
ഉറങ്ങാൻ നീയെനിക്കരികിൽ വേണം
ഉണരുമ്പോൾ എൻ കണിയാകേണം

Поcмотреть все песни артиста

Other albums by the artist

Similar artists