കവിതയെഴുതും മിഴികളോ
പൂങ്കനവു ഞൊറിയും മൊഴികളോ
ഇന്നറിയുവാൻ വന്നലിയുവാൻ
ഒന്നരികിൽ വരികയില്ലേ
ഈ കവിതയായ് കനവുമായ്
നീ പോരുകില്ലേ
കവിതയെഴുതും മിഴികളോ
പൂങ്കനവു ഞൊറിയും മൊഴികളോ
♪
മധു നുകരുകയാണോ
മനമറിയുകയാണോ
മിഴികളില് ചിറകിടും ശലഭങ്ങളായ്
കളിപറയുകയാണോ
ചിരി പൊഴിയുകയാണോ
അധരമാം ഇതളുകൾ വിടരുന്നുവോ
മധുരിമകളിലാടാം അലകളിലൊഴുകീടാം
ചിറകുകൾ വിടർത്തീടാം നമ്മളായ്
കവിതയെഴുതും മിഴികളോ
പൂങ്കനവു ഞൊറിയും മൊഴികളോ
♪
കുളിർ പകരുകയാവാം
തളിരണിയുകയാവാം
തരളമെൻ വിരലുകൾ
തഴുകുമ്പൊഴായ്
കനവുകളുടെ തേരിൽ
അരികരികെയിരുന്നാൽ
പരിഭവം പറയുവാൻ ഇനിയാവുമോ
ഇനി വരുമൊരു നാളിൽ
നിനവുകളുടെ മാറിൽ
മനസ്സുകൾ തുറന്നീടാം നമ്മളായ്
കവിതയെഴുതും മിഴികളോ
പൂങ്കനവു ഞൊറിയും മൊഴികളോ
ഇന്നറിയുവാൻ വന്നലിയുവാൻ
ഒന്നരികിൽ വരികയില്ലേ
ഈ കവിതയായ് കനവുമായ്
നീ പോരുകില്ലേ
കവിതയെഴുതും മിഴികളോ
പൂങ്കനവു ഞൊറിയും മൊഴികളോ
Поcмотреть все песни артиста
Other albums by the artist